HOME
DETAILS
MAL
വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
backup
October 06 2020 | 00:10 AM
ജിദ്ദ: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ മറവില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ എംബസി ഓര്‍മപ്പെടുത്തി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ്. എംബസിയുടേതെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് സന്ദേശങ്ങളയച്ച് യാത്രക്കുള്ള ടിക്കറ്റിന് പണമടക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്. @SupportIndianEmbassy എന്ന ട്വിറ്ററില്‍ നിന്നും [email protected] എന്ന ഇമെയിലില്‍ നിന്നുമാണ് സന്ദേശമയക്കുന്നത്. എന്നാല്‍ റിയാദ് ഇന്ത്യന്‍ എംബസിക്ക് ഇത്തരം ട്വിറ്റര്‍ അക്കൗണ്ടുമായോ ഇ മെയില്‍ വിലാസവുമായോ ഒരു ബന്ധവുമില്ലെന്ന് എംബസി വ്യക്തമാക്കി. എംബസിയുടെ എല്ലാ അഡ്രസുകളും https://www.eoiriyadh.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എംബസി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."