വെള്ളാപ്പള്ളി നടത്തിയത് പകല്‍കൊള്ള: ഡി. രാജ്കുമാര് ഉണ്ണി
കൊല്ലം:എസ്.എന്‍.ഡി.പി യോഗത്തിന് പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുമെന്ന് പറഞ്ഞ് സമുദായാംഗങ്ങളില്‍ നിന്നും കോടി കണക്കിന് രൂപ ഫണ്ട് സ്വരൂപിച്ചതിന് ശേഷം ആര്.ശങ്കര്‍ പണിത പഴയ കെട്ടിടം മോടി പിടിപ്പിച്ച് ഉദ്ഘാടനം നടത്തിയത് അംഗീകരിച്ച് കൊടുക്കുവാനാകില്ല.
എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി നേതാവ് ഡി. രാജ്കുമാര് ഉണ്ണി ആവശ്യപ്പെട്ടു. യോഗം കേന്ദ്ര ഓഫിസിലേക്ക് എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതിയുടെ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപയില്‍ താഴെ മാത്രമേ ഇതിന് ചിലവാക്കിയിട്ടുള്ളൂ. മന്ദിരഫണ്ടായി പിരിച്ച 5.5 കോടി രൂപയും ചിലവാക്കിയെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം പകല്‍കൊള്ള നടത്തിയതിന് തുല്യമാണ്. പിരിച്ച പണം മുഴുവന്‍ കൈക്കലാക്കുന്നതിന് വേണ്ടിയാണിത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും.
സുനാമി-ലാത്തൂര്‍-എസ്.എന്‍ കോളജ് ജൂബിലി ഫണ്ട് എന്നിവ ഇതുപോലെ നടേശന് കവര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.ജെ. ചിത്രാംഗദന്‍, കടകംപള്ളി മനോജ്, അഡ്വ.എസ്. ചന്ദ്രസേനന്,ഡോ.ആര് മണിയപ്പന്,പാട്രാരാഘവന്, പ്രഫ.എന്‍. അനിരുദ്ധന് എന്നിവര്‍ സംസാരിച്ചു.
സുനില്‍ കൂട്ടിക്കട, ഡോ.എസ്. അശോക്, ജാന്‍സ്.ആര്.നാഥ്, ആര്.രാജേഷ്, അനില്‍ പോപ്പി, ഡോ.എസ് ലെനിന്, ഡോ.എന്‍ ഉണ്ണികൃഷ്ണന്, സാംമ്പന് ഓട്ടുപുരയില്‍, അന്‍വര്‍ സാദത്ത്, മുണ്ടയ്ക്കല്‍ പ്രമോജ്, ഗണേശന് പ്രകടനത്തിന് നേതൃത്വം നല്കി.
കറുത്ത കൊടിയും, പ്ലകാര്‍ഡും, ചൂലുമായി നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രകടനം എസ്.എന്‍ വനിതാ കോളജിനു മുന്നില്‍ ഈസ്റ്റ് സി.ഐ.മഞ്ചുലാലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."