HOME
DETAILS

വികൃതമാക്കപ്പെട്ട ഇന്ത്യയുടെ മുഖം

  
backup
October 06 2020 | 00:10 AM

indias


ഭൗതിക ശക്തികളെ സ്‌നേഹിക്കുകയും ആളുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ജനങ്ങളെ സ്‌നേഹിക്കുകയും ഭൗതികവസ്തുക്കളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് ആധുനിക മാനേജ്‌മെന്റ് തിയറിയുടെ അടിത്തറ. ജനശക്തിയാണ് അവിടെ ഭാവി തീരുമാനിക്കുന്നത്. ജനശക്തി സമാഹരണം വൈകാരിക വിഷയങ്ങള്‍ ആധാരമാക്കി വഴിതിരിച്ചുവിടാനാകുമെന്ന പാഠമാണ് ഫാസിസ്റ്റ് ജര്‍മ്മനി പറഞ്ഞുതരുന്ന രാഷ്ട്രീയം. ഈ ശൈലി കടംകൊണ്ടാണ് ആര്‍.എസ്.എസ് അവരുടെ അജണ്ട തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് ജീവിക്കാനുള്ള ക്രൂരമായ, പ്രാകൃതമായ ഒരു മാര്‍ഗം നിങ്ങളുടെ ശത്രുവിനെ ഉന്മൂലനം ചെയ്യുകയാണെന്ന് ഇന്നും ഫാസിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഫാസിസത്തിന്റെ ഈ പ്രത്യയശാസ്ത്രം അതേപടി ബി.ജെ.പിയും നടപ്പാക്കിവരുന്നു. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം മാത്രമാണ് രാജയോഗമുള്ളവ എന്ന മനുസ്മൃതി മനഃപാഠമാക്കി വിശ്വസിച്ചുവരുന്ന വിഭാഗമാണ് ഹിന്ദുത്വര്‍. അവര്‍ക്കുവേണ്ടി മാത്രമാണ് സവര്‍ക്കര്‍ ശബ്ദിച്ചതും ആശയരൂപീകരണം നടത്തിയതും. അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്നെയാണ് തങ്ങളുടെ പാഠപുസ്തകം എന്നു പറയാനുള്ള സത്യസന്ധത മാത്രമാണ് ആര്‍.എസ്.എസ് സ്വീകരിച്ച ഏക മാന്യത.


മ്യൂണിക്കിലെ ജനകീയ കോടതി വിധിയെ തുടര്‍ന്ന് 1923ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു. ആര്യവംശത്തിന്റെ ലോകാധിപത്യം മാത്രമായിരുന്നു ഹിറ്റ്‌ലറുടെ സ്വപ്നം. അധമവംശങ്ങള്‍ എന്നു കരുതിയിരുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയാണ് ആര്യവംശാധിപത്യ സ്ഥാപനം സാധ്യമാക്കാനുള്ള വഴിയെന്ന് ഹിറ്റ്‌ലര്‍ വിശ്വസിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്നത്. ഹത്രാസിലെ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊന്ന്, മകളുടെ മൃതശരീരം ഒരു നോക്കുകാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ പാതിരാത്രി പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ യോഗി സര്‍ക്കാരും നടപ്പാക്കുന്നത് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ച പാഠങ്ങള്‍ അല്ലെന്ന് എങ്ങനെ പറയാനാകും?


ഫാസിസ്റ്റ് ജര്‍മ്മനിയില്‍നിന്ന് കടംകൊണ്ട ശൈലിയാണ് നരേന്ദ്ര മോദിയും യോഗിയും ഇവിടെ സംവിധാനിക്കുന്നത്. പ്രഥമഘട്ടത്തില്‍ കൂടെക്കൂട്ടി കാര്യം നേടിയാല്‍ വാതിലടയ്ക്കുന്ന പ്രാകൃത രീതി. മുസ്‌ലിംകളെയും ദലിതരെയും അടിമകളാക്കി അനുഭവിക്കാന്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വര്‍ക്ക് പരവതാനി വിരിക്കുന്ന പണിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരുന്നത്. അടുത്തിടെ വന്ന പല കോടതിവിധികളും ഭരണഘടനാ തത്വങ്ങള്‍ വരെ ഹിന്ദുത്വ ശക്തികള്‍ക്ക് കൂട്ടുകച്ചവടത്തിനു വഴിയൊരുക്കി എന്നത് കേവല വിമര്‍ശനം മാത്രമല്ല.


കൂടുതല്‍ ബലാത്സംഗങ്ങളും ശിശുഹത്യകളും സ്ത്രീപീഡനങ്ങളും ന്യൂനപക്ഷ ദലിത് വധങ്ങളും നടക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഐക്യരാഷ്ട്രസഭയും അറബ്‌രാഷ്ട്ര കൂട്ടായ്മയും ഇതിനകം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി വിമാനം കയറി. സ്വതന്ത്ര പത്രപ്രവര്‍ത്തനം ചങ്ങലയ്ക്കിടാനുള്ള നീക്കവും ഇപ്പോള്‍ നടക്കുന്നു. ലോകം മുഴുവനും നഗ്നദൃഷ്ടി കൊണ്ട് കണ്ടതും ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതും പിന്നീട് ആഹ്ലാദനൃത്തം ചവിട്ടിയതുമെല്ലാം കോടതി മാത്രം കണ്ടില്ല. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങി 32 ഫാസിസ്റ്റ് ഭീകരര്‍ ഒരു കുറ്റവും ചെയ്തതായി കോടതി നിരീക്ഷിക്കുക പോലും ചെയ്തില്ല. അതോടെ കോടതിമുറികളില്‍ നീതിനിഷേധം നടക്കുമെന്ന് ഒരിക്കല്‍ക്കൂടി പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.


ഏഷ്യ-ആഫ്രിക്ക വന്‍കരകളിലെ ഭരണാധികാരികളായിരുന്ന ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസര്‍, ജനറല്‍ ടിറ്റോ, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ ലോകസമൂഹത്തനു സ്വീകാര്യമായ ഒരു ഇന്നലെയുടെ ചരിത്രം രചിച്ച് കടന്നുപോയവരാണ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കന്‍ സാമ്രാജ്യത്വ ചേരിയും മാനവ സമൂഹത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിച്ചു തടിച്ചുകൊഴുത്തിരുന്ന ലോക സാഹചര്യങ്ങളെ ചേരിചേരാ രാഷ്ട്രസംഘം രൂപീകരിച്ച് വിപണിയും വ്യാപാരവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പുവരുത്തിയ കൃത്യമായ രാഷ്ട്രീയസാഹചര്യം അവരിലൂടെ സൃഷ്ടിക്കപ്പെട്ടു.


എന്നാല്‍, ഇപ്പോള്‍ ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികകള്‍ നീണ്ടുവരുന്നു. ഒരു വ്യാഴവട്ടം നീണ്ടുനിന്ന ഇറാഖ്-ഇറാന്‍ യുദ്ധം ആരുടെ സൃഷ്ടിയായിരുന്നു? ഫലസ്തീന്‍, സിറിയ, ലബനാന്‍, സുഡാന്‍, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളെ ആര്‍ക്കുവേണ്ടി, ആരാണ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്? ലോക സമാധാനത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശ്രമിച്ചിരുന്നു. എല്ലാ മനുഷ്യാവകാശങ്ങളും മാനിക്കുന്ന, ശക്തമായ ഭരണഘടനയുള്ള, എല്ലാ വൈരുധ്യങ്ങളെയും സ്വാംശീകരിക്കുന്ന മതേതര രാജ്യമെന്ന നിലക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍, കേവലം ആറുവര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയുടെ മുഖം വികൃതമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  19 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago