HOME
DETAILS

കെവിന്‍ കേസ്: സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

  
backup
May 20 2019 | 20:05 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b0

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി.
കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37ാം സാക്ഷി രാജേഷിനെയാണ് ആറാംപ്രതി മനുവും 13ാം പ്രതി ഷാനുവും മറ്റു രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചത്. കറവൂര്‍ സ്വദേശി ഷാജഹാന്‍, തൊളിക്കോട് കാഞ്ഞിരംവിള വീട്ടില്‍ റോബിന്‍ എന്നിവരാണ് മറ്റുരണ്ടുപേര്‍. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.30ഓടെ പുനലൂര്‍ മാര്‍ക്കറ്റ് ജങ്ഷന് സമീപത്തായിരുന്നു സംഭവം. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11ാം പ്രതി തന്നോട് പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയില്‍ മൊഴി നല്‍കി. രാജേഷ് ഉള്‍പ്പെടെ ആറ് സാക്ഷികളെയാണ് ഇന്ന് കോടതി വിസ്തരിച്ചത്. കെവിന്‍ വധക്കേസിലെ പ്രതികളായ ഫസില്‍, ഷിനു, ഷെഫിന്‍ എന്നിവരുടെ സുഹൃത്താണ് കേസിലെ 37ാം സാക്ഷിയായ രാജേഷ്.
ഒളിവില്‍ കഴിയുന്നതിനിടെ 11ാം പ്രതിയായ ഫസില്‍ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് രാജേഷ് നല്‍കിയ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.
പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു , ഷെഫിന്‍, ഫസില്‍ എന്നിവരെ രാജേഷ് തിരിച്ചറിയുകയും ചെയ്തു. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കിയത്. അതേസമയം, വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയിരുന്നു.
കൂറുമാറിയ ഈ സാക്ഷികള്‍ക്കെതിരേ നിയമനടപടി വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago