HOME
DETAILS
MAL
കടലില്‍ എക്കല്‍ അടിഞ്ഞ് മത്സ്യബന്ധന വലകള്‍ കീറുന്നു
backup
September 08 2018 | 04:09 AM
വൈപ്പിന്‍: പ്രളയ ശേഷം കടലില്‍ എക്കല്‍ മണ്ണും ചെളിയും നിറഞ്ഞതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളക്കാരുടെ വലകള്‍ കീറുന്നു. മുനമ്പം അഴിയുടെ പിടിഞാറ് ഭാഗത്താണ് എക്കല്‍ അടിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ദിവസം വാച്ചാക്കല്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മത്സ്യ ബന്ധന വലയാണ് എക്കലും ചെളിയും കയറി നശിച്ചത്.
പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ കടലിന്റെ അരിക് ഭാഗങ്ങളിലായാണ് വള്ളത്തിലൂടെ വലവിരിച്ച് മീന്‍ പിടിക്കുന്നത്. വലയില്‍ എക്കല്‍ കയറുന്നതിനാല്‍ മത്സ്യബന്ധനത്തിന് തടസമായിരിക്കയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. നാശമായ വല അറ്റകുറ്റപണികള്‍ നടത്താനും ഏറെ ക്ലേശകരമാണ്. വല കീറിപ്പോയാല് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."