കെ.പി.എസ്.ടി.എ ജില്ലാ നേതൃത്വ പരിശീലന ക്യാംപ് തുടങ്ങി
തൃക്കരിപ്പൂര്‍: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ സംഘടനയായ കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) ജില്ലാ നേതൃത്വ പരിശീലന ക്യാംപ് തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ വെളുത്തമ്പു നഗറില്‍ തുടങ്ങി.
ക്യാംപില്‍ കെ.വി രാഘവന്‍ മാസ്റ്റര്‍ 'ഇന്ത്യന്‍ ദേശീയതയും അധ്യാപകരും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സംസ്ഥാന നിര്‍വാഹക സമിതിയംഗം പി ശശിധരന്‍ അധ്യക്ഷനായി. ഗീത മുട്ടത്ത്, എ.കെ രമ, കെ.ജെ ജോണി, പി.ജെ ജോസഫ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. കെ രാജീവന്‍ സ്വാഗതവും പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി.കെ എവുജിന്‍, ഡി.സി.സി വൈസ്പ്രസിഡന്റുമാരായ കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കെ.പി പ്രകാശന്‍, ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, കെ.വി ഗംഗാധരന്‍, വി കൃഷ്ണന്‍ പ്രസംഗിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും ടി.വി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
രാത്രി നടന്ന ജില്ലാ കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ.കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ക്യാംപ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."