ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീയുടെ പലിശ രഹിത വായ്പ
കാക്കനാട്: ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും. പ്രളയത്തില്‍ ഗൃഹോപകരണങള്‍ നഷ്ടപ്പട്ടവര്ക്കാണ് വായ്പ ലഭിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയ്ക്ക് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക.
പ്രളയത്തില്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചവര്‍ക്ക് തിരിച്ചടവ് ഉറപ്പുവരുത്തിക്കൊണ്ടാണ് വായ്പ നല്‍കുന്നത്. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ജീവനോപാധികള്‍ക്കുമാണ് കുടുംബനാഥയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുക .
കുടുംബശ്രീ സംഘടനാ സംവിധാനം വഴിയാണ് വായ്പ ലഭിക്കുക. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് വായ്പ ആവശ്യമെങ്കില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം എടുത്താല്‍ വായ്പ ലഭിക്കും.
36 മുതല്‍ 48 മാസങ്ങളിലായി വായ്പ തിരിച്ചടവ് കാലാവധി നിജപ്പെടുത്താം.
വായ്പാ തിരിച്ചടവിന് ചുരുങ്ങിയത് ആറ് മാസത്തെ മോറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച റിസര്‍ജന്റ് കേരള ലോണ്‍ സ്കീം എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിയുടെ കീഴിലാണ് ഗാര്‍ഹിക വായ്പ പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."