ഷാലറ്റിന്റെ വീടിനുനേരെയുണ്ടായ ബോംബാക്രമണം: അന്വേഷണം ഊര്‍ജിതം
പയ്യന്നൂര്‍: കണ്ണൂരില്‍ നടന്ന റീപോളിങ്ങില്‍ വോട്ടുചെയ്ത കന്നിവോട്ടര്‍ ഷാലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടുകള്‍ക്കുനേരെയുണ്ടായ ബോംബേറില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പൊതുതെരഞ്ഞെടുപ്പ് ദിനത്തില്‍ പിലാത്തറ യു.പി സ്കൂള്‍ ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടര്‍ന്നു ഷാലറ്റ് വോട്ട് ചെയ്യാനാകാതെ മടങ്ങിയത് വാര്‍ത്തയായിരുന്നു.
വോട്ട് ചെയ്യാനായില്ലെന്ന് പരാതി നല്കിയ ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിനും കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിനും നേരെയാണ് ഇന്നലെ പുലര്‍ച്ചെയോടെ ആക്രമണം നടന്നത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകളുമായി പൊലിസ് സ്ഥലത്ത് പരിശോധന നടത്തി. തളിപ്പറമ്പ് ഡിവൈ.എസ്.പി എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തില്‍ ഷാലറ്റിന്റെയും പദ്മനാഭന്റെയും പരാതികളില്‍ പരിയാരം പൊലിസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി.പി.എം പ്രവര്‍ത്തകരാണു ബോംബാക്രണം നടത്തിയതെന്നു സംശയിക്കുന്നതായി ഷാലറ്റിന്റെ പരാതിയില്‍ പറയുന്നു. പൊതുതെരഞ്ഞെടുപ്പ് ദിനത്തില്‍ പിലാത്തറ യു.പി സ്കൂള്‍ ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടര്‍ന്നു ഷാലറ്റ് വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാര്‍ത്തയായിരുന്നു.
ഞായറാഴ്ച റീപോളിങില്‍ വോട്ട് ചെയ്തശേഷം ഷാലറ്റ് കൂടുതല്‍ സമയം പോളിങ് ബൂത്തില്‍ ചെലവഴിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പോളിങ് സമാധാനപരമായി പൂര്‍ത്തിയായതിനു പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."