HOME
DETAILS
MAL
മലബാറിലെ പ്ലസ്വണ് സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം: കെ.എസ്.യു
backup
May 20 2019 | 21:05 PM
കോഴിക്കോട്: മലബാറില്‍ പ്ലസ്വണ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് കെ.എസ്.യു സമരപ്രഖ്യാപന കണ്വന്ഷന് പ്രമേയം. 27നുള്ളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തും. അരലക്ഷം വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് ആവശ്യമായ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കണ്വന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന സമരപ്രഖ്യാപന കണ്വന്ഷന് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ആവശ്യമായ സീറ്റ് അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് കണ്‍വന്‍ഷനില്‍ അധ്യക്ഷനായ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. ചരിത്രകാരന് എം.ജി.എസ് നാരായണന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."