കാപ്പാ നിയമം: നിരവധി കേസുകളിലെ പ്രതി പിടിയില്‍
ആലപ്പുഴ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമാരപുരം വില്ലേജില്‍ താമല്ലാക്കല്‍ തെക്കും മുറിയില്‍ നെടുപോച്ചയില് വീട്ടില്‍ ആദിത്യനെ (25) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഗുണ്ടാ സ്ക്വാഡ് ആദിത്യനെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ശക്തമായി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്ന എട്ടുപേരെ ഈ വര്‍ഷം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
കൂടാതെ ജില്ലയില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശി ജോഷ്വാ വര്‍ഗീസിനെയും, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിലെ പ്രതിയായ ശൂരനാട് ആനയടി ഹരിഭവനത്തില്‍ അനില്‍ കുമാറിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ അമ്പലപ്പുഴ, പുന്നപ്ര പൊലിസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പുന്നപ്ര എസ്.എസ്.എം. കോളനിയില്‍ അന്‍ഷാദ്. പറവൂര്‍ സ്വദേശി സനു എന്നിവരേയും ജില്ലാ പൊലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."