ധനസഹായ വിതരണം പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കണം
ഹരിപ്പാട്: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. 10,000 രൂപയുടെ ധനസഹായമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു പല കാരണങ്ങളാല്‍ വൈകുകയാണ്.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ പ്രളയബാധയുമായി ബന്ധപ്പെട്ട വില്ലേജുകളിലെ അര്‍ഹതപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണ നടപടികള്‍ വൈകുന്നു. കുറച്ചുപേര്‍ക്കു മാത്രമാണു തുക കൊടുത്തുതീര്‍ത്തിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് നമ്പറിലെ തെറ്റും ഐ.എഫ്.എസ്.സി കോഡിലെ തെറ്റും കടന്നുകൂടിയതാണു പ്രശ്‌നത്തിനു കാരണമെന്നു ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫിസര്‍മാരാണ് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അയക്കുന്നത്. ഇതിലാണ് തെറ്റ് കടന്നുകൂടിയിട്ടുള്ളത്.
പതിനൊന്ന് ഡിജിറ്റല്‍ അക്കൗണ്ട് നമ്പറില്‍ സംഖ്യ കുറവോ കൂടുതലോ കാണിക്കുന്നുണ്ട്. ഐ.എഫ്.എസ്.സി കോഡിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. തെറ്റുകള്‍ കടന്നുകൂടിയത് കാരണം ട്രഷറിയിലെത്തുന്ന രേഖകള്‍ തെറ്റുതിരുത്തി അയക്കണമെന്നു കാണിച്ച് ട്രഷറി അധികൃതര്‍ മടക്കി അയക്കുകയാണ്. ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ വീണ്ടും ചുമതപ്പെടുത്തി തെറ്റുകള്‍ തിരുത്തിവരികയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇതു പരിഹരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 18,000ത്തിനുമേല്‍ ആളുകള്‍ക്കു പണം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."