HOME
DETAILS
MAL
ജാം പരീക്ഷ: അപേക്ഷ 15 വരെ
backup
October 06 2020 | 05:10 AM
രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അടുത്ത അധ്യായന വര്‍ഷത്തിലേക്ക് നടത്തുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എം.എസ്.സി, ജോയിന്റ് എം.എസ്.സി - പിഎച്ച്.ഡി, എം.എസ്.സി - പിഎച്ച്.ഡി ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) നടത്തുന്ന ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയായ ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജാം - 2021) ഓണ്‍ലൈന്‍ ആയി ഈ മാസം 15 വരെ അപേക്ഷിക്കാം.
ഫെബ്രുവരി 14ന് ദേശീയ തലത്തില്‍ പ്രവേശന പരീക്ഷ നടക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: jaam.iisc.ac.in-ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."