നവകേരള സൃഷ്ടിക്ക് പൊലിസിന്റെ കൈത്താങ്ങ്
കട്ടപ്പന: നവകേരള സൃഷ്ടിക്ക് കട്ടപ്പന ജനമൈത്രി പൊലിസ് ക്യാന്റിനും. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ വാര്‍ത്തെടുക്കുന്നതിന് കട്ടപ്പജനമൈത്രി പൊലിസ് കാന്റീനിലെ ഇന്നലത്തെ മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയൂശട ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ക്യാന്റീനില്‍
എത്തുന്നവര്‍ ഭഷണത്തിന് ശേഷം ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോക്‌സില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കട്ടപ്പന സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ അഭിലാഷിന്റെ മകന്‍ അഞ്ചുവയസുകാരന്‍ അല്ലുവിന്റെ കൊച്ചുസാമ്പാദ്യവും പെട്ടിയില്‍ നിക്ഷേപിച്ചു. രണ്ട് വര്‍ഷമായി സൈക്കിള്‍ വാങ്ങുന്നതിന് സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേയക്ക് നല്‍കുന്നതിനായി അല്ലു പൊലിസ് ഇന്‍സ്‌പെക്ടര്‍ വി എസ് അനില്‍കുമാറിന് കൈമാറിയത്. പിന്നീട് ഇത് പെട്ടിയില്‍ നിക്ഷേപിച്ചു. വണ്ടമന്‍മേട് പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രണ്ടായിരം രൂപയുടെ ഭക്ഷണം വാങ്ങിയെങ്കിലും 10,000 രൂപയാണ് പെട്ടിയില്‍ നിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."