HOME
DETAILS

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളജില്‍ പ്രവേശനം

  
backup
October 06 2020 | 05:10 AM

%e0%b4%a1%e0%b5%86%e0%b4%b1%e0%b4%be%e0%b4%a1%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf

 

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളജിലേക്ക് 2021 ജൂലൈയിലേക്ക് നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടക്കും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. ജൂലൈയില്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.


2008 ജൂലൈ രണ്ടിന് മുന്‍പും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഇല്ല. അഡ്മിഷന്‍ നേടിയതിനു ശേഷം ജനന തിയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം.


പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റില്‍ ലഭിക്കും. നിര്‍ദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേല്‍ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in ലഭിക്കും.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ നിന്നു ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 30നു മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ അയക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍നിന്ന് ലഭിച്ച നിര്‍ദിഷ്ട അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകള്‍ എന്നിവ ഒരു കവറില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം, സ്ഥലത്തെ ജനനമരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയരേഖ, പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ്, 9:35 * 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago