HOME
DETAILS

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; പെരിയാര്‍ മെലിഞ്ഞു

  
backup
September 08 2018 | 05:09 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%95

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചതോടെ പെരിയാറില്‍ നീരൊഴുക്ക് നിലച്ചു. കഴിഞ്ഞ 29 ദിവസം കുലംകുത്തിയൊഴുകിയ നദി ഇപ്പോള്‍ നീര്‍ച്ചാലായി മാറി. കനത്ത മഴയും നീരൊഴുക്കുംമൂലം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതിന് തുറന്ന ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് അടച്ചു.
ഓഗസ്റ്റ് ഒന്‍പതിന് ഉച്ചക്ക് 12.30ന് ഡാമിന്റെ നടുവിലെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കൊണ്ടാണ് 26 വര്‍ഷത്തെ കാലയളവില്‍ ആദ്യഷട്ടര്‍ തുറന്നത്. നാലു മണിക്കൂര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കനത്ത മഴയും നീരൊഴുക്കും കാലാവസ്ഥാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഒരു ഷട്ടറിലൂടെ വെള്ളം തുറന്നുവിടുന്നത് പിറ്റേന്ന് രാവിലെ വരെ തുടരുകയായിരുന്നു. ഒന്‍പതിന് രാവിലെ ഏഴ് മണിമുതല്‍ 100 ക്യുമെക്‌സായി വര്‍ധിപ്പിച്ചു.
അന്നുതന്നെ രാവിലെ 11.30ന് 300 ക്യുമെക്‌സായി വര്‍ദ്ധിപ്പിച്ചു. 10ന് ഉച്ചക്ക് 1.30ഓടെ 600 ക്യുമെക്‌സായും വൈകിട്ട് നാലുമണിയോടെ 700 ക്യുമെക്‌സായും 5.30ഓടെ 750 ക്യുമെക്‌സായും വെള്ളം തുറന്ന് വിടുന്നതു വര്‍ധിപ്പിച്ചു.
ശക്തമായ കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 15ന് ഉച്ചക്ക് ഒരുമണിയോടെ 1000 ക്യുമെക്‌സായും രണ്ട് മണിയോടെ 1200 ആയും മൂന്നുമണിയോടെ 1300 ക്യുമെക്‌സായും വൈകിട്ട് നാലുമണിയോടെ 1400 ക്യുമെക്‌സായും അഞ്ച് മണിയോടെ 1500 ക്യുമെക്‌സായും വര്‍ധിപ്പിച്ചു.
17ന് രാവിലെ 11.35 മുതല്‍ 12.10 വരെ 1600 ക്യുമെക്‌സായി വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. മഴ ശക്തമായി തുടങ്ങിയതോടെ ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്നാണ് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചപ്പോള്‍ വെള്ളത്തിന്റെ അളവ് 2390.98 അടിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago