താലൂക്കാശുപത്രിയിലെ പോരായ്മകള്‍ പരിഹരിക്കണം: വികസന സമിതി
ചേര്‍ത്തല: ഗവ.താലൂക്ക് ആശുപത്രിയിലെ ട്രോമോ കെയര്‍ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ദേശീയപാതയിലെ യൂടേണുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍ണയിക്കണമെന്നും മീഡിയന്‍ ഗ്യാപ്പിലൂടെ ഇരുചക്രവാഹനങ്ങളും സൈക്കിള്‍ യാത്രികരും സഞ്ചരിക്കുന്നതു കാരണമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മീഡിയന്‍ ഗ്യാപ്പിന്റെ മുകള്‍ ഭാഗം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തണല്‍മരം എ.എസ് കനാലിലേക്ക് വീണ് കിടക്കുന്നതിനാല്‍ തോടിന്റെ ഒഴുക്ക് തടസപെടുന്നതിനാല്‍ മരം മുറിച്ച് മാറ്റി കനാല്‍ വൃത്തിയാക്കുവാനും നിര്‍ദേശം നല്‍കി. എം.ഇ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി.
തഹസില്‍ദാര്‍ പി.എം മുഹമ്മദ് ഷെരീഫ്, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, സിന്ധു വിനു, പി.കെ ഫസലുദീന്‍, പി.എസ് ഗോപിനാഥപിള്ള, ജോര്‍ജ് ജോസഫ്, ആര്‍.ജയേഷ്, ആര്‍.ഉഷ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."