HOME
DETAILS

കൊവിഡ് പരിശോധനയില്‍  വന്‍തട്ടിപ്പുമായി സ്വകാര്യ ലാബുകള്‍

  
backup
October 06 2020 | 05:10 AM

private-labs-with-massive-fraud-in-covid-testing-2020
ഏറ്റുമാനൂര്‍: കൊവിഡ് പരിശോധനയില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വന്‍ തട്ടിപ്പ് നടത്തി സ്വകാര്യ ലബോറട്ടറികള്‍. 
കേരളത്തിലെ പല ജില്ലകളിലും സാംപിള്‍ ശേഖരണം മുതല്‍ പരിശോധന വരെ ഫ്രാഞ്ചൈസികളെയും കളക്ഷന്‍ സെന്ററുകളെയും ഏല്‍പ്പിക്കുകയാണ് പരിശോധനയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ലാബുകള്‍ ചെയ്യുന്നത്. എന്നാല്‍ ഇവരുടെ സാംപിള്‍ ശേഖരണം ശരിയായ രീതിയിലാണോ എന്നതിന് ഒരു ഉറപ്പുമില്ല. 
കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന ലാബുകളിലാകട്ടെ പലയിടത്തും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ടെക്‌നീഷ്യന്‍മാരും ട്രെയിനികളുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. 
ഉടന്‍ ഫലം അറിയാവുന്നതും ചെലവുകുറഞ്ഞതുമായ ആന്റിജന്‍ പരിശോധന നടത്തി ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ പണവും വാങ്ങി റിസള്‍ട്ട് നല്‍കുകയാണ് സ്വകാര്യലാബുകള്‍ ചെയ്യുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 
90 സാംപിളുകളാണ് ആര്‍.ടി -പി.സി.ആര്‍ പരിശോധനയ്ക്ക് ഒരേ സമയം വിധേയമാക്കാനാവുക. അഞ്ച് മണിക്കൂര്‍ വേണം ഇതിന്റെ ഫലമറിയാന്‍. ഇത്തരത്തില്‍ ദിവസം 360 മുതല്‍ 400 വരെ പി.സി.ആര്‍ പരിശോധനകള്‍ മാത്രമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്ക് നടത്താന്‍ സാധിക്കുക. കേരളത്തില്‍ ഒരു സ്വകാര്യ ലാബിലും ഇതില്‍ കൂടിയ സംവിധാനങ്ങള്‍ നിലവിലില്ല. എന്നാല്‍, പല ലാബുകളും 1000 മുതല്‍ 2000 വരെ സാമ്പിളുകള്‍ സ്വീകരിച്ച് ഫലം നല്‍കിയതായി കണക്കുകള്‍ കാണിക്കുന്നു. ഈ പൊരുത്തക്കേട് മറ്റൊരു തട്ടിപ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 
ചില ലാബുകള്‍ 50 - 60 സാംപിളുകള്‍ പരസ്പരം യോജിപ്പിച്ച് പരിശോധിക്കുകയും നെഗറ്റീവാണെങ്കില്‍ 50 ഉം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. 
ഈ 50 സാംപിളുകളില്‍ 10 എണ്ണം എങ്കിലും പോസിറ്റിവാണെങ്കില്‍ ഫലം പോസിറ്റിവ് കാണിക്കും. ഒന്നോ രണ്ടോ സാംപിളുകള്‍ മാത്രമാണ് പോസിറ്റീവെങ്കില്‍ അത് ഫലത്തില്‍ തെളിയില്ല. 
ഇങ്ങനെ കോവിഡ് നെഗറ്റീവാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗികള്‍ രോഗം വ്യാപനത്തിന് അറിയാതെ കാരണക്കാരാകുകയും ചെയ്യുന്നു.കോവിഡ് പരിശോധനയ്ക്ക് അംഗീകാരം ലഭിച്ച ലാബുകള്‍ സാംപിളുകള്‍ സ്വീകരിക്കുന്നതിലും പരിശോധനാഫലം നല്‍കുന്നതിലും തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി പാരാമെഡിക്കല്‍ ലബോറട്ടറി ഉടമസ്ഥരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago