പി.ടി തോമസ് നുണപ്രചാരണം നടത്തുന്നു: ജോയ്‌സ് ജോര്‍ജ്
തൊടുപുഴ: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ് പി.ടി. തോമസ് എം.എല്‍.എ നുണപ്രചാരണം നടത്തുകയാണെന്ന് ജോയ്‌സ് ജോര്‍ജ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ താന്‍ അതിനെ അനുകൂലിച്ചിരുന്നു എന്ന് ഒരു ദിനപത്രത്തില്‍ പി ടി തോമസ് ലേഖനമെഴുതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രണ്ടുവര്‍ഷത്തോളം നിലപാടെടുക്കുകയും സമരം ചെയ്യുകയും ചെയ്ത ആളാണ് പി ടി തോമസെന്ന് എം.പി ആരോപിച്ചു. 2012 ഡിസംബര്‍ 18ന് പാര്‍ലമെന്റിനുമുമ്പില്‍ പി ടി തോമസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംപിമാര്‍ സമരം നടത്തിയതിന്റെ ചിത്രവും ദേശീയ മാധ്യമങ്ങളില്‍ വന്നതിന്റെ പകര്‍പ്പും എം.പി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി.
2011 ഓഗസ്റ്റ് 31നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. അതിനെതിരെയുള്ള സമരത്തെത്തുടര്‍ന്ന് 2012 ഓഗസ്റ്റ് 17ന് കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചു. അതിനും ശേഷമാണ് 2012 ഡിസംബര്‍ 18ന് പി ടി തോമസിന്റെ നേതൃത്വതില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിനെ സമരങ്ങള്‍ നടന്നതെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
വസ്തുത ഇതായിരിക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടക്കംമുതല്‍ പിന്തുണച്ചു എന്നത് ശുദ്ധ നുണയാണ്. രണ്ട് വര്‍ഷത്തോളം ഗാഡ്ഗിലിനെതിരെ നിലപാടെടുത്ത പി.ടി തോമസ് ഒരു പ്രത്യേക സാഹചര്യത്തില്‍ പിന്മാറിയതിന്റെ കാരണംദുരൂഹമാണ്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമെന്നും എംപി പഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."