വൈദ്യുതക്കമ്പി പൊട്ടിവീണ് മരിച്ച വൃദ്ധയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ നടപടി
ആലപ്പുഴ: കഴിഞ്ഞ വിഷുവിന് മരം ഒടിഞ്ഞ് വൈദ്യുതക്കമ്പി പൊട്ടി വീണ് മരിച്ച അറുപത്തഞ്ചുകാരിയായ കുഞ്ഞമ്മയുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കേണ്ട തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ഫയല്‍ നടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നല്‍കി നഷ്ടപരിഹാരം വാങ്ങി നല്‍കാന്‍ കലക്ടര്‍ കെ.എസ്.ഇ.ബി.യുടെ ഹരിപ്പാട് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാര്‍ത്തികപ്പള്ളിയില്‍ നടന്ന സേവനസ്പര്‍ശത്തില്‍ പായിപ്പാട് ഒറ്റത്തെങ്ങില്‍ എം. രാഘവനാണ് പരാതിയുമായി കലക്ടറെ സമീപിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് രേഖകളും ലഭിക്കാനുള്ള താമസമാണ് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രത്യേക താല്‍പ്പര്യം എടുത്ത് രേഖകള്‍ സമര്‍പ്പിക്കുന്നതിന് സഹായം നല്‍കാനും എത്രയും പെട്ടെന്ന് നഷ്ടപരിഹാരത്തുക എത്തിക്കാന്‍ വേണ്ടതു ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. മുമ്പ് ഒരു ലക്ഷമായിരുന്ന നഷ്ടപരിഹാരത്തുക ഇപ്പോള്‍ അഞ്ചുലക്ഷമാക്കി വര്‍ധിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."