ദേശീയപാതയോരത്തെ വിശ്രമകേന്ദ്രം 13ന് തുറന്നുകൊടുക്കും
തുറവൂര്‍: ദേശീയപാതയിലെ യാത്രികര്‍ക്ക് ഇനി മുതല്‍ യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള സൗകര്യമായി.
ദേശീയപാതയിലെ കുത്തിയതോട്ടിലാണു പബ്ലിക്ക് അമിനിറ്റി സെന്ററിന്റെ (വഴിയോര വിശ്രമകേന്ദ്രം) പണി പൂര്‍ത്തിയായത്. ഇതിന്റെ ഉദ്ഘാടനം 13ന് വൈകിട്ട് ആറിനു മന്ത്രി ജി.സുധാകരന് നിര്‍വഹിക്കും.
എ.എ. ആരീഫ് എം.എല്‍.എ അധ്യക്ഷനാകും. ചേര്ത്തലയ്ക്കും അരൂരിനും മധ്യേ കുത്തിയതോട്ടിലുള്ള ഈ വഴിയോര വിശ്രമകേന്ദ്രത്തിനോടു ചേര്‍ന്ന പോക്കറ്റ് റോഡിലും മറ്റുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
ടോയ്ലറ്റ് ബ്ലോക്കുകള്‍, കോഫി ഹൗസ്, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ഓഡിറ്റോറിയം, ഇരിപ്പിടങ്ങള്‍ എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. എ.എം.ആരീഫ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.
ദേശീയപാതയിലെ വാഹന യാത്രികര്‍ക്കായി വിശ്രമകേന്ദ്രങ്ങള്‍ വേണമെന്ന ആശയം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ഉയര്‍ന്നുവന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആശ്വാസ് പബ്ലിക്ക് ലിമിറ്റ്ഡ് കമ്പനിയും രൂപവല്‍ക്കരിച്ചു.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."