HOME
DETAILS

ആയിരങ്ങള്‍ക്ക് സാന്ത്വനമേകി സേവനസ്പര്‍ശം ഇതുവരെ തീര്‍പ്പാക്കിയത് 10,607 പരാതികള്‍

  
backup
May 08 2017 | 18:05 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5-2


ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി കലക്ടര്‍ വീണ എന്‍. മാധവന്റെ നേതൃത്വത്തില്‍ നടന്ന ആദ്യഘട്ട സേവനസ്പര്‍ശം പരിപാടി കാര്‍ത്തികപ്പള്ളിയില്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ തീര്‍പ്പാക്കിയത് 10,607 പരാതികള്‍. ആകെ ലഭിച്ച 12,925 അപേക്ഷകള്‍ പരിഗണിച്ചപ്പോഴാണിത്.
 ഇന്നലെ ഹരിപ്പാട് ഭവാനി ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ത്തികപ്പള്ളി താലൂക്ക് സേവനസ്പര്‍ശത്തില്‍ 2644 അപേക്ഷകള്‍ ലഭിച്ചു. അതില്‍ 2117 അപേക്ഷകള്‍ക്ക് അപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പ്പിച്ചു. ചികിത്സാ ധനസഹായത്തിനും  ബി.പി.എല്‍. ആകാനും വീടും സ്ഥലവും ലഭിക്കാനുമുള്ള അപേക്ഷകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലും ലഭിച്ചത്.
 കാര്‍ത്തികപ്പള്ളിയില്‍ രാവിലെ ഏഴിന് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഉദ്യോസ്ഥരെത്തി. തുടക്കത്തില്‍ തന്നെ പരാതിക്കാരുടെ നീണ്ടനിര രൂപം കൊണ്ടിരുന്നു. റവന്യൂ, സര്‍വേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ടപരാതികളും താലൂക്ക്തല അദാലത്തിലെത്തി.   പഞ്ചായത്ത്, നഗരസഭതല ഉദ്യോഗസ്ഥരും വിവിധ വകുപ്പുതല മേധാവികളും നേരത്തേ തന്നെ സന്നിഹിതരായി.  വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ അഞ്ചു പേരടങ്ങിയ വിവിധ കൗണ്ടറുകള്‍  സജ്ജമാക്കിയിരുന്നു.
പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കളക്ടറെ സമീപിക്കാന്‍ അവസരം ഒരുക്കി.  തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കലക്ടറെ അറിയിക്കും. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്.
കലക്ടര്‍ വീണ എന്‍. മാധവന്‍, എ.ഡി.എം. എം.കെ. കബീര്‍, ആര്‍.ഡി.ഒ. വി. രാജചന്ദ്രന്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എസ്. സ്വര്‍ണമ്മ, ആര്‍. സുകു, ലീഡ് ബാങ്ക് മാനേജര്‍ കെ.എസ്. അജു, കാര്‍ത്തികപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ പി. മുരളീധരക്കുറുപ്പ്, അഡീഷണല്‍ തഹസില്‍ദാര്‍ എസ്. വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അവസാന പരാതിക്കരന്റെയും അപേക്ഷ സ്വീകരിച്ചശേഷമാണ് ജില്ലാകലക്ടര്‍ മടങ്ങിയത്.  പരാതി നല്‍കാനെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും  ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം, ഹരിപ്പാട് അഗ്‌നി ശമന സേന, സ്‌ററുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങള്‍ എന്നിവര്‍ നടത്തിപ്പിന് സഹായവുമായി  സ്ഥലത്തുണ്ടായിരുന്നു. സേവനസ്പര്‍ശം പരിപാടിയുടെ ഭാഗമായി അക്ഷയ മുഖേന നടത്തിയ ആധാര്‍ എറോള്‍മെന്റിലൂടെ ഇതുവരെ 60 പേര്‍ക്ക് ആധാര്‍ സേവനവും  ലഭ്യമായി.
സേവനസ്പര്‍ശം പരിപാടിയില്‍ ലഭിച്ച പരാതികളിലും അപേക്ഷകളിലും എല്ലാവര്‍ക്കും മറുപടി ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. തീര്‍പ്പാക്കിയതും തീര്‍പ്പാക്കാനുള്ളതുമായ പരാതികളിലെല്ലാം മറുപടി നല്‍കും. ഇതുവരെ സേവനസ്പര്‍ശത്തില്‍ ലഭിച്ച പരാതികളുടെ തല്‍സ്ഥിതി അവലോകനം നടത്തുന്നതിനായി മേയ് 12 ന് രാവിലെ 10.30ന് പ്രത്യേക യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും കലക്ടര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  19 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago