അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍
ലോകകപ്പിനൊരുങ്ങുന്ന ടീമുകളില്‍ ഏറ്റവും പേടിക്കേണ്ട ടീമുകളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. പല ക്രിക്കറ്റ് ഇതിഹാസങ്ങളും അഫ്ഗാനിസ്ഥാനെ എഴുതിത്തള്ളാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പത്ത് വര്‍ഷം മുന്‍പ് മാത്രം ക്രിക്കറ്റിലേക്കെത്തിയ അഫ്ഗാനിസ്ഥാന്‍ പല അത്ഭുതങ്ങളും കാണിച്ചു. 2009 ഏപ്രില്‍ 19ന് സ്‌കോട്ട്‌ലാന്‍ഡിനെതിരേ കളിച്ചായിരുന്നു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീടങ്ങോട്ട് വച്ചടി കയറ്റമായിരുന്നു അഫ്ഗാന്. തുടര്‍ന്ന് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പ്രധാന ശക്തിയാകാനും തങ്ങളുടെ രണ്ടാം ലോകകപ്പ് കളിക്കാന്‍ വരെ പ്രാപ്തമായ ടീമായിമാറാനും അഫ്ഗാനിസ്ഥാനായി.
2010ല്‍ ഐ.സി.സി ടി 20 ലോകകപ്പില്‍ കളിക്കാനും അഫ്ഗാനിസ്ഥാന് കഴിഞ്ഞു. അധികം വൈകാതെ അസോസിയേറ്റ് രാജ്യങ്ങളുടെ റാങ്കിങില്‍ ഒന്നാമതുമെത്തി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അസോസിയേറ്റ് രാജ്യങ്ങള്‍ക്കിടയിലുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. 2009ല്‍ ഏകദിന പദവി ലഭിച്ച ശേഷം 104 ഏകദിനങ്ങള്‍ കളിച്ച അഫ്ഗാന്‍ ടീം 54 ലും ജയിച്ചു. തോറ്റത് 48 എണ്ണത്തില്‍ മാത്രം. രണ്ടെണ്ണം സമനിലയിലും കലാശിച്ചു. ടി20യില്‍ 68 മത്സരങ്ങളില്‍ 46 ജയവും 22 തോല്‍വിയും. യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാനില്‍നിന്ന് ഏറ്റവും മികച്ച ടീമായി ഉയര്‍ന്ന് വരാനും അഫ്ഗാനിസ്ഥാന് കഴിഞ്ഞു. നിലവില്‍ ഏകദിന റാങ്കിങില്‍ പത്താംസ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍ ടീം. ടി20 റാങ്കിങിലാകട്ടെ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും മുകളില്‍ എട്ടാം സ്ഥാനത്തും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാന്‍ കുതിപ്പു തുടങ്ങിയതെങ്കിലും അഫ്ഗാന്‍ മണ്ണില്‍ പണ്ട@ുതൊട്ടേ ക്രിക്കറ്റിന് വേരോട്ടമു@ണ്ട്. ബ്രിട്ടീഷ് സ്വാധീനത്തില്‍ 19ാം നൂറ്റാ@ണ്ടിന്റെ മധ്യം മുതല്‍ അഫ്ഗാനികള്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു. 1995ലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിക്കുന്നത്. 2001ല്‍ ഐ.സി.സി അഫിലിയേറ്റഡ് അംഗവുമായി. 2003 മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലും അംഗമായി. ഇതിനിടക്കാണ് യുദ്ധം അഫ്ഗാനിസ്ഥാനെ പാടെ തകര്‍ത്ത് കളഞ്ഞത്.
അത്ഭുതമൊളിപ്പിച്ച
ബൗളിങ്
സ്പിന്‍ ബൗളിങ്ങില്‍ മാന്ത്രികത ഒളിപ്പിച്ച അഫ്ഗാന് മുന്നില്‍ ആരും കറങ്ങി വീഴും. അതാണ് ലോകകപ്പിനെത്തുന്ന അഫ്ഗാനിസ്ഥാന്റെ കരുത്ത്. ബൗളര്‍മാരുടെ ഏകദിന റാങ്കിങില്‍ രണ്ട@ാംസ്ഥാനത്തും ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനത്തുമുള്ള സ്പിന്നര്‍ റാഷിദ് ഖാനാണ് അഫ്ഗാന്റെ തുരുപ്പ്ചീട്ട്. ബാറ്റിങിലും മികവു പുലര്‍ത്തുന്ന റാഷിദ് ഖാന്‍ ഏകദിന ഓള്‍റൗണ്ട@ര്‍ റാങ്കിങില്‍ ഏഴാമതു@ണ്ട്.
47 ഏകദിന മത്സരങ്ങളില്‍നിന്ന് 110 വിക്കറ്റാണ് റാഷിദ് സ്വന്തമാക്കിയിട്ടുള്ളത്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇരുപതിന് മുകളില്‍ ബാറ്റിങ് ശരാശരിയുമുള്ള താരമാണ് റാഷിദ്. മറ്റൊരു ഓള്‍റൗ@ണ്ടറായ മുഹമ്മദ് നബിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധ നേടിയ താരമാണ്. ഓള്‍റൗ@ണ്ടറെന്ന നിലയില്‍ നിലവില്‍ ഏകദിനത്തില്‍ നാലാം റാങ്കും ടി20യില്‍ രണ്ട@ാം സ്ഥാനവും ണ്ട ഈ ഓഫ് സ്പിന്നറുടെ പേരിലാണ്. ഏകദിന ബൗളിങ് റാങ്കിങില്‍ 17-ാം സ്ഥാനവും ടി20യില്‍ 12ാം സ്ഥാനവുമു@ണ്ട് നബിയ്ക്ക്. രാജ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ടീമിന്റെ ഭാഗമായ നബി 102 ഏകദിനങ്ങളില്‍ 111 വിക്കറ്റും 2330 റണ്‍സും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഏകദിന റാങ്കിങില്‍ പത്താമതുള്ള ഓള്‍റൗണ്ട@ര്‍ ശമിയുള്ള ഷെന്‍വാരിയും അഫ്ഗാനിസ്ഥാന് മുതല്‍കൂട്ടാണ്.
അത്താഴം മുടക്കുന്ന ബാറ്റിങ്‌നിര
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് നിരയും കരുത്തുറ്റതാണ്. തോല്‍വിയിലും ജയത്തിലും സമ്മര്‍ദമില്ലാത്ത അഫ്ഗാന് മനസറിഞ്ഞ് ബാറ്റ്‌വീശാനാകും. ഇതാണ് അവരുടെ ബാറ്റിങ് വിജയത്തിന്റെ രഹസ്യവും. അഫ്ഗാനിസ്ഥാന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ട ഏഷ്യാകപ്പില്‍ ഏറ്റവും മികച്ച ശക്തിയാകാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞത് അവരുടെ ബാറ്റിങ്ങിന്റെ കൂടി കരുത്തിലായിരുന്നു. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ മുഹമ്മദ് ഷെഹ്‌സാദിനെയും നായകന്‍ അസ്ഗര്‍ അഫ്ഗാനെയും റഹ്മത്ത് ഷായെയും പോലുള്ള പരിചയസമ്പന്നരും ഓപ്പണര്‍ ഇഹ്‌സാനുള്ളയെ പോലുള്ള പുതുമുഖതാരങ്ങളും ബാറ്റിങ് ഓര്‍ഡറിന് കരുത്താകുന്നു. മികച്ച ഓള്‍റൗണ്ട@ര്‍മാരുടെ സാന്നിധ്യം മധ്യനിരയ്ക്ക് കരുത്തേകുകയും ബാറ്റിങ് ഓര്‍ഡറിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."