പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി തയ്യില്‍ തൊഴിലാളികള്‍
ആലപ്പുഴ: ജില്ലയിലെ പ്രളയബാധിതര്‍ക്കു തയ്യില്‍ തൊഴിലാളികളുടെ കൈത്താങ്ങ്. ആള് കേരള ടൈലേഴ്സ് അസോസിയേഷന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കു സഹായമായി തുണിത്തരങ്ങളാണു നല്‍കുന്നത്.
ആലപ്പുഴ ജില്ലാ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ. മാനുക്കുട്ടന്, ജനറല്‍ സെക്രട്ടറി എന്‍.സി ബാബു എന്നിവര്‍ ചേര്‍ന്ന് എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.എസ് യൂസഫ്, പ്രസിഡന്റ് വി.കെ മണി എന്നിവര്‍ക്കു തുണിത്തരങ്ങള്‍ കൈമാറി. ഷര്‍ട്ട്, ബെഡ്ഷീറ്റ്, സത്രീകള്ക്കാവശ്യമായ വസ്ത്രങ്ങള്‍ എന്നിവയാണുള്ളത്. യോഗത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ എം.കെ പ്രകാശന്, ജി. സജീവന്, എസ്. സതികുമാര്‍, അസോസിയേഷന് ജില്ലാ ട്രഷറര്‍ ബി. ഷാജി എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ കൊല്ലത്ത് നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനു തയ്യില്‍ തൊലാളികള്‍ കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."