പ്രശ്‌നങ്ങള്‍ക്കു പകരം സ്വപ്നങ്ങള്‍ വലുതാക്കിയാല്‍ വിജയതീരമണയാം: ആര്‍.നിശാന്തിനി ഐ.പി.എസ്
കുന്നംകുളം: ചെറിയ സ്വപ്നവും ഒരുപാട് പ്രശനങ്ങളുമാണ് നിലവില്‍ നമുക്കുള്ളത്. ഇതില്‍ പ്രശ്‌നം ചെറുതും സ്വപനം വലുതുമാക്കുക എന്നതാണ് വിജയത്തിന്റെ എളുപ്പ വഴിയെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍.നിശാന്തിനി ഐ.പി.എസ് പറഞ്ഞു. മൂന്നാം തവണയും 100 ശതമാനം വിജയം നേടിയ കുന്നംകുളത്തെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് അനുമോദനവും സമ്മാനവും നല്‍കാന്‍ ഷെയര്‍ ആന്റ് കെയറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നടത്തി വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌നങ്ങളെ മിറകടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വിദ്യനേടുക എന്നതാണ്.
ഇപ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ പവന്‍ കണക്കിന് സ്വര്‍ണമാണ് സ്വരുകൂട്ടുന്നത്. ഈ സംസ്‌ക്കാരത്തിന് പകരമായി ഒരു ബിരുദമെകിലും നേടിയെടുക്കുക എന്നതാവണം നമ്മുടെ സ്വപ്നമെന്നും അവര്‍ പറഞ്ഞു. സാധാരണ സര്‍ക്കാര്‍ സകൂളില്‍ നിന്നും പടിച്ചിറങ്ങിയ തനിക്ക് ഐ.പി.എസ് എന്ന പദം പോലും അകലെയായിരുന്നു. ഈ പദവിയിലെത്താന്‍ ചെറുപ്പം മുതലുള്ള ഐ.എ.എസ് എന്ന സ്വപ്നം മാത്രമായിരുന്നു തുണ. ജീവിതം പലപ്പോഴും തന്റെ മുന്നില്‍ വിറുങ്ങലിച്ചു നിന്നപ്പോഴെല്ലാം ഈ മൂന്നക്ഷരങ്ങളാണ് തന്നെ മുന്നോട്ട് നയിച്ചത്. പെണ്‍കുട്ടികള്‍ ഈ പ്രായത്തില്‍ വ്യത്യസ്ഥമായ വെല്ലുവിളികള്‍ നേരിടുന്നവരാണ്. ഇതിനെ മറികടക്കാന്‍ തങ്ങളുടെ ലക്ഷ്യത്തെ മാത്രം ധ്യാനിച്ചിരുന്നാല്‍ മതിയാകുമെന്നും വിജയത്തിന് സൗന്ദര്യവും, ഉയരവും, നിറവും എന്നിങ്ങിനെ യാതൊരു തടസങ്ങളുമില്ല.
എല്ലാ വിജയങ്ങളുടെ പിന്നിലും തീക്ഷ്ണമായ ഒട്ടേറെ പരീക്ഷണങ്ങളുടെയും, സങ്കടങ്ങളുടേയും പിന്‍കഥകളുണ്ട്. ഇവ പിന്നീട് വിജയ പീഠത്തിലിരുന്ന് നമുക്ക് ആസ്വദിക്കാനുള്ള ഓര്‍മകള്‍ മാത്രമാണെന്നും നിശാന്തിനി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തന്റെ ജീവിതം തന്ന ഓര്‍മകള്‍ പങ്കുവെച്ചു സംസാരിച്ചു. 100 ശതമാനം വിജയം നേടിയ സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ 58 വിദ്യാര്‍ഥിനികള്‍ക്കും ചുരിദാര്‍ സമ്മാനമായി നല്‍കി. വിദ്യാര്‍ഥിനികളും സുരക്ഷയും എന്ന വിഷയത്തില്‍ തൃശൂര്‍ പൊലിസ് ട്രെയ്‌നിങ് സെന്ററിലെ എസ്.ഐ ഒ.എ ബാബു ക്ലാസെടുത്തു. ഷെയര്‍ ആന്റ് കെയര്‍ പ്രസിഡന്റ് ലബീബ് ഹസന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍, സ്ഥിരം സമതി അധ്യക്ഷ, സ്‌കൂളിലെ പ്രധാന അധ്യാപിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."