HOME
DETAILS
MAL
വരള്‍ച്ച മറികടക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മഴക്കുഴികള്‍ നിര്‍മിക്കുമെന്ന് കെ രാധാകൃഷ്ണന്‍
backup
May 08 2017 | 18:05 PM
തൃശൂര്‍: വരള്‍ച്ച മറികടക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ട് ലക്ഷത്തിലധികം മഴക്കുഴികള്‍ നിര്‍മിക്കുന്നു.
ഈ മാസം 10 നും 15 നും ഇടയില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും വീട്ടില്‍ സ്ഥല സൗകര്യമനുസരിച്ച് ചുരുങ്ങിയത് 5 വീതം മഴക്കുഴികള്‍ ഒരുക്കും. ജില്ലയിലെ ഇരുപതിനായിരം അണികളുടെ വീട്ടിലും മഴക്കുഴിയൊരുക്കുന്നുണ്ട്. 4 അടി നീളത്തിലും 2 അടി വീതിയിലും 2 അടി ആഴത്തിലുമുള്ള മഴക്കുഴികള്‍ നിര്‍മിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം.
വരള്‍ച്ചാ പ്രതിരോധത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.എം മുന്നിട്ടിറങ്ങുമെന്ന് രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."