ഇംഗ്ലീഷ് മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കുന്നംകുളം: നഗരത്തില്‍ തുറക്കുളം മാര്‍ക്കറ്റ് പരിസരത്തുള്ള വയലിന് സമീപം ഇംഗ്ലീഷ് മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വയലിന് സമീപത്തുള്ള റോഡരികിലാണ് ഗുളിക, ടോണിക്ക്് എന്നിവ വ്യാപകമായി ഉപേക്ഷിക്കപെട്ടിട്ടുള്ളത്.
എക്സ്പയറി ആയ മരുന്നുകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ റോഡരികില്‍ ഇത്തരത്തില്‍ മരുന്നുകള്‍ ഉപേക്ഷിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. കഴിഞ്ഞ മാസം നഗരത്തിലെ പല സ്ഥലങ്ങളിലായി ഇത്തരത്തില്‍ മരുന്നുകള്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം ഇവ റോഡില്‍ നിന്നും കൊണ്ടു പോയി നശിപ്പിക്കുകയുണ്ടായി. പൊതു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മരുന്നുകള്‍ ഉപേക്ഷിക്കപെട്ടാല് കുട്ടികളും, ഒപ്പം വളര്‍ത്തു മൃഗങ്ങളും ഇത് കഴിക്കുന്നതിന് സാധ്യതയുണ്ടെന്നതാണ് ഇതിലെ അപകടം.
നിരന്തരം ഇത്തരത്തില്‍ മരുന്നുകള്‍ ഉപേക്ഷിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടെന്ന സംശയവും നാട്ടുകാര്ക്കില്ലാതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."