സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദും റബിന്‍സും ദുബൈയില്‍ അറസ്റ്റിലെന്ന് എന്‍.ഐ.എ
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും യു.എ.ഇ ഭരണകൂടം ദുബൈയിൽ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ. ആറു പ്രതികൾക്കെതിരെ ഇന്‍റര്‍പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് അയച്ചതായും എന്‍.ഐ.എ പറഞ്ഞു. ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവര്‍ക്കെതിരെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയച്ചത്. കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും റമീസുമാണെന്നും ദുബൈയില്‍ വെച്ച് ഗൂഢാലോചന നടന്നതായും എന്‍.ഐ.എ പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സ്വർണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യു.എ.ഇയിലേക്ക് കടന്നതെന്നും എന്‍.ഐ.എ പറഞ്ഞു.
ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍.ഐ.എ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."