പ്രളയക്കെടുതി; കൈപിടിച്ചുയര്‍ത്താന്‍ സുമേധന്റെ ചായക്കച്ചവടം
കയ്പമംഗലം: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതക്കയത്തിലായവരെ കൈപിടിച്ചുയര്‍ത്താന്‍ സുമേധന്റ ചായക്കച്ചവടം . സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായി പൊരിബസാര്‍ സ്വദേശി.
പൊരിബസാര്‍ സെന്ററില്‍ സുരഭി ബേക്കറി നടത്തുന്ന സുമേധനാണ് രാവിലെ 5 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വില്‍ക്കുന്ന ചായയുടെ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചത്, തീരുമാനത്തെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയ യില്‍ സുമേധന് അഭിനന്ദന പ്രവാഹങ്ങളായിരുന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ചായ കുടിച്ച് കാരുണ്യ പ്രവര്‍ത്തനത്തില്‍ ഭാഗവാക്കായി. ചായ വില്‍പ്പന വര്‍ധിപ്പിക്കാനായി ഉണ്ണിയപ്പം ഉണ്ടാക്കി സുഹൃത്തുക്കളായ ബഷീറും വാര്‍ഡ് മെമ്പര്‍ ഹുസൈനും കൂടി. ഇ തോടെ കച്ചവടം പൊടിപൊടിച്ചു . 7130 രൂപയാണ് ചായ മാത്രം വിറ്റ് കിട്ടിയത്. മുഴുവന്‍ സംഖ്യയും കൈപ്പമംഗലം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയെ ഏല്‍പ്പിച്ചു. തഹസില്‍ദാര്‍ കെ.വി. തോമസ്, എം.എ. അനില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."