കണ്ടല്‍ക്കാടിനെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണം: പി.എ അബ്ദുള്‍ കരീം
പാവറട്ടി: കണ്ടല്‍ക്കാടിനെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം.
ലകോന്വിവെന്സിയ യൂത്ത് ഫോര്‍ എര്‍ത്ത് എന്ന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പാവറട്ടിയില്‍ സംഘടിപ്പിച്ച ജലയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനല്‍ സമയങ്ങളില്‍ കണ്ടല്‍ക്കാടുകളില്‍ വിശ്രമിക്കാനും കൂടുകെട്ടാനുമായി പതിനായിരക്കണക്കിന് പക്ഷികളാണ് ഇവിടങ്ങളില്‍ വന്നെത്തുന്നത്. കരയിടിച്ചിലിനെ തടയുകയും കായലില്‍ നിന്നുള്ള ഉപ്പുകാറ്റിന്റെ തീവ്രത കുറക്കാനും കണ്ടല്‍ക്കാടുകള്‍ സഹായകരമാണ്. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കുന്ന കണ്ടല്‍ സസ്യങ്ങളെ സംരക്ഷിക്കല്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി അറക്കല്‍ അന്‍സാരി, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല്, ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, വി.പി മന്‍സൂറലി, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്.എ അബ്ദുള്‍മനാഫ്, ജനറല്‍ സെക്രട്ടറി റഷീദ് കുന്നിക്കല്‍, അബ്ദുള്കാദര് ചക്കനാത്ത്, ഷെക്കീര്‍ മാസ്റ്റര്‍, ഷെഫീക്ക് വെന്മേനാട്, ഉമ്മര്‍ ചക്കനാത്ത്, എം.എച്ച് കാലിദ്, നൗഫല്‍.കെ, ഉസ്മാന് കുട്ടോത്ത്, കെ.എ ദില്‍ഷാദ്, പി.എ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."