ആദ്യം തടഞ്ഞു: പിന്നീട് ട്രാക്ടര്‍ റാലിക്ക് അനുമതി നല്കി ഹരിയാന സര്‍ക്കാര്‍
സിര്‍സ: പുതിയ കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലിസ് തടഞ്ഞതിന് പിന്നാലെ റാലിക്ക് അനുമതിയും നല്കി. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ പഞ്ചാബ് കടന്ന് ഹരിനായിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഹരിയാന പൊലിസ് തടഞ്ഞത്.
അതേസമയം ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 5000 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നാലും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.നിരവധി പൊലിസുകാര്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് റാലി തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://twitter.com/ANI/status/1313439456666419201?ref_src=twsrc%5Etfw%7Ctwcamp%5Eembeddedtimeline%7Ctwterm%5Eprofile%3AANI%7Ctwcon%5Etimelinechrome&ref_url=https%3A%2F%2Faninews.in%2F
രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സഞ്ചരിച്ച മൂന്ന് ട്രാക്ടറുകള്‍ കടത്തിവിട്ടുവെന്നാണ് പ്രാഥമിക വിവരം. ഹരിയാനയില്‍ രണ്ട് യോഗങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്യും.അതിനിടെ ഹരിയാണയിലെ സിര്‍സയില്‍ കര്‍ഷകരും പൊലിസും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."