HOME
DETAILS
MAL
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന യുവതിക്ക് മംഗല്യം
backup
September 08 2018 | 07:09 AM
കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന യുവതിക്ക് മഗല്ല്യം. കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്. വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്ക്കാരന് വീട്ടില്‍ മോഹനന്റെ മകന് വിനുവും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച കാരുമാത്ര തെക്കുംകര അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്. ഇതോടനുബന്ധിച്ച് നല്കുന്ന 10 പവന് സ്വര്‍ണ്ണാഭരണങ്ങളും അനുബന്ധ സാമ്പത്തിക സഹായങ്ങളും വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എക്ക് കൈമാറും.
ലക്കി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ കൂട്ടായ്മ ചെയര്മാന് പി.കെ.എം.അഷറഫ് അധ്യക്ഷനായി. പി. എസ് സിദ്ദീഖ്, സി.കെ ഷാഫി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."