HOME
DETAILS

ഗ്രീന്‍ കാര്‍ഡ് ഇഖാമ : അപേക്ഷ സ്വീകരിച്ചു തുടങ്ങി: ഇഖാമ ലഭിച്ചവര്‍ക്കും അവരുടെ കുടുംബത്തിനും ലെവിയില്ല

  
backup
May 21 2019 | 10:05 AM

saudi-green-iqama

 

ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇഖാമ ലഭിക്കാനും റദ്ദാകാനുമുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു. എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സഊദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്.

കാലാവധിയുള്ള പാസ്‌പ്പോര്‍ട്ട്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് മുക്തമായിരിക്കല്‍, പകര്‍ച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകള്‍. സൗദിയിലുള്ളവര്‍ അപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാല്‍ 30 ദിവസത്തിനകം ഫീസടചിരിക്കണം. കൂടാതെ മെഡിക്കല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കുകയും വേണം.എന്നാല്‍ സഊദിയില്‍ താമസിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കപ്പെടുന്ന പക്ഷം, അവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതോടൊപ്പം മുന്‍ ഇഖാമ റദ്ദാക്കപ്പെടുമെന്നും ആറാം വകുപ്പില്‍ പറയുന്നു. രാജ്യത്തെ മുഴുവന്‍ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ പ്രിവിലേജ് ഇഖാമ ഉടമകളും നിര്‍ബന്ധിതരാണെന്ന് ഏഴാം വകുപ്പ് വ്യക്തമാക്കുന്നു.

സഊദിയില്‍ നിയമപരമായി, പ്രത്യേകിച്ച് ടാക്‌സ് നിയമങ്ങളില്‍ വിദേശികളുടെ സ്ഥാനത്താണ് പ്രിവിലേജ് ഇഖാമ ഉടമകളെയും പരിഗണിക്കുകയെന്ന് എട്ടാം വകുപ്പിലുള്ളത്. രണ്ട് മാസത്തിലേറെ കാലം ജയില്‍വാസം, അല്ലെങ്കില്‍ ഒരു ലക്ഷം റിയാലോ തത്തുല്യമായ തുകയോ പിഴ എന്നിങ്ങനെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്താല്‍ പ്രിവിലേജ് ഇഖാമ റദ്ദാക്കപ്പെടുമെന്ന് ഒമ്പതാം വകുപ്പ് അനുശാസിക്കുന്നു. സഊദിയില്‍നിന്ന് നാടുകടത്താന്‍ കോടതി വിധിക്കുക, സ്ഥിരം ഇഖാമ ലഭിക്കുന്നതിന് സമര്‍പ്പിച്ച വിവരം തെറ്റാണെന്ന് തെളിയുക, ഏഴാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിക്കുക, സ്വയം പിന്മാറുക, മരണപ്പെടുകയോ യോഗ്യത നഷ്ടമാവുകയോ ചെയ്യുക എന്നീ കാരണങ്ങളാലും പ്രിവിലേജ് ഇഖാമ റദ്ദാക്കപ്പെടും.

രണ്ടാം വകുപ്പ് അനുശാസിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളുമല്ലാത്ത വിഷയങ്ങളില്‍ പ്രിവിലേജ് ഇഖാമ ഉടമകളും കുടുംബാംഗങ്ങളും മറ്റു വിദേശികള്‍ക്ക് തുല്യമാണെന്ന് പത്താം വകുപ്പ് പറയുന്നു. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കുന്ന ഏതൊരാള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാമെന്നും ഇവര്‍ക്ക് സഊദി പൗരത്വം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാവില്ലെന്നുമാണ് 11 ാം വകുപ്പ് അനുശാസിക്കുന്നത്.

അതേ സമയം പ്രിവിലേജ് ഇഖാമ നിയമത്തില്‍ 14 വകുപ്പുകളാണ് ഉള്‍കൊള്ളുന്നത്. പ്രിവലേജ് ഇഖാമ സമിതി അനുവദിക്കുന്ന സ്ഥിരം ഇഖാമയുടെ പേരും വിശദാംശങ്ങളുമാണ് നിയമാവലിയുടെ ഒന്നാം വകുപ്പ് പ്രതിപാദിക്കുന്നത്. സഊദിയില്‍ കുടുംബസമേതം താമസിക്കുന്നതിനും അടുത്ത ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാനും പ്രിവിലേജ് ഇഖാമ ഉടമകള്‍ക്കുള്ള അവകാശം രണ്ടാം വകുപ്പ് വകവെച്ച് നല്‍കുന്നു. അതേ സമയം സ്‌പെഷ്യല്‍ ഇഖാമ ലഭിച്ചയാള്‍ക്കോ അയാളുടെ കുടുംബത്തിനോ ലെവിയോ ഫാമിലി ലെവിയോ ബാധകമാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യാനുസരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ മക്കയും മദീനയുമൊഴികെ, സഊദിയില്‍ താമസ, വാണിജ്യ, വ്യവസായ ആവശ്യത്തിന് റിയല്‍ എസ്‌റ്റേറ്റ് ഉടമപ്പെടുത്തുന്നതിനും ഇവരെ അനുവദിക്കും. അതിര്‍ത്തി പ്രദേശങ്ങളിലും പ്രിവിലേജ് ഇഖാമ ഉടമകള്‍ക്ക് സ്ഥലം വാങ്ങാന്‍ അനുവാദമുണ്ടായിരിക്കില്ല.

എന്നാല്‍ മദീനയിലും മക്കയിലും 99 വര്‍ഷത്തേക്ക് വസ്തുവകകള്‍ പാട്ടത്തിന് എടുക്കുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനും സ്ഥിരം ഇഖാമ ഉടമകള്‍ക്ക് അവകാശമുണ്ടായിരിക്കും. സഊദി പൗരന്മാര്‍ക്ക് സംവരണം ചെയ്ത തസ്തികളിലല്ലാതെ, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനും ജോലി മാറുന്നതിനും പ്രിവിലേജ്ഡ് ഇഖാമയുള്ളവര്‍ക്ക് അനുവാദമുണ്ടായിരിക്കും. ഇവരുടെ ആശ്രിതര്‍ക്കും ഇഷ്ടാനുസരണം ജോലി മാറാം.

സഊദിയില്‍നിന്ന് പുറത്തുപോകുന്നതിനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയര്‍പോര്‍ട്ടുകളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സഊദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി എന്നിവയും രണ്ടാം വകുപ്പ് ഉറപ്പാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago