HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും
backup
July 24 2016 | 01:07 AM
കൊടുങ്ങല്ലൂര്‍: രജിസ്ട്രേഷന് ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി മതിലകം സബ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ഡി.സി.സി സെക്രട്ടറി സി.സി ബാബുരാജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍ അധ്യക്ഷനായി. സി.എസ് രവീന്ദ്രന്, അഡ്വ. പി.എച്ച് മഹേഷ്, പി.എന്‍ ബാലകൃഷ്ണന്, സജയ് വയനപ്പിള്ളി, സുനില്‍ മേനോന്, ഉമര്‍ ഫാറൂഖ്, ജിസ്മോന് ഫ്രാന്‍സീസ്, വി.എ മുഹമ്മദ് അനീസ്, എന്‍.എസ് സലീമുദ്ധീന്‍ സംസാരിച്ചു. റാഫി മതിലകം, സി.കെ നൗഷാദ്, കെ.ജെ ജോഷി, സി.എ ഷമീര്‍, എം.ജെ മന്‍സൂര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."