സഊദിയില്‍ ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികളെ ഇന്ത്യന്‍ അംബാസഡര്‍ സന്ദര്‍ശിച്ചു
ജിദ്ദ: സഊദിയില്‍ ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെയൈുളള തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ്. ഇന്ത്യക്കാരെ എത്രയും വേഗം മടക്കി അയക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ക്യാമ്പില്‍ നടന്ന ഇഫ്താര്‍ വിരുന്നിലും അംബാസഡര്‍ പങ്കെടുത്തു.
സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്.
ഇതില്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മലയാളികളാണ്. ദുരിതത്തില്‍ കഴിയുന്നവരെ ഒരു മാസത്തിനകം ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് അംബാസഡര്‍ ഔസാഫ് സഈദ് പറഞ്ഞു. ഇതിനായി സഊദി വിദേശകാര്യ മന്ത്രി, തൊഴില്‍ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമപരമായി തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ ലഭ്യമാക്കും. തൊഴിലാളികള്‍ രാജ്യം വിട്ടാലും ആനുകൂല്യങ്ങള്‍ എംബസി മുഖേന തൊഴിലാളികള്‍ക്ക് എത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തിര സഹായമായി 1000 റിയാല്‍ അനുവദിക്കാന്‍ തൊഴിലുടമയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്ത തൊഴില്‍ മന്ത്രാലയത്തിലെ ഇബ്രാഹിം ഫാലിഹ് അല്‍ അന്‍സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."