വോട്ടിങ് മെഷീനുകള്‍ക്ക് മുന്നേ വിവിപാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷം; ആശങ്ക വേണ്ടെന്ന് തെ. കമ്മീഷന്‍
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ വിശ്വാസ്യതയില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടു. വോട്ടിങ് മെഷീനുകള്‍ക്ക് മുന്നേ വിവിപാറ്റുകള്‍ എണ്ണണം. സ് ട്രോങ് റൂമിന്റെ സുരക്ഷയിലുള്ള ആശങ്കയും തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയില്‍ ആശങ്കയുണ്ടെന്ന് പ്രണബ് മുഖര്‍ജി.
ജനങ്ങളുടെ ആശങ്കയകറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യത നിലനിര്‍ത്തണം. ക്രമക്കേട് വന്നാല്‍ മുഴുവന്‍ രസീതുകളും എണ്ണണമെന്നും പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു.
ഇവി എമ്മുകള്‍ സുരക്ഷിതമല്ലെന്ന് ഗുലാം നബി ആസാദ്. ഇവി എമ്മുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നു. ഇവി എമ്മുകളുടെ സുരക്ഷയ്ക്ക് കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങളെല്ലാം കമ്മീഷന്‍ തുടര്‍ച്ചയായി നിരാകരിച്ചെന്നും പ്രതിപക്ഷം. പ്രതിപക്ഷത്തെ 22 നേതാക്കളാണ് കമ്മീഷനെ കണ്ടത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡി.എം.കെ നേതാവ് കനി മൊഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം നാളെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."