കുടിവെള്ള പ്രശ്നം: ജില്ലാതല വാട്ടര്‍ ടീം രൂപീകരിച്ചു
പാലക്കാട്: പ്രളായനന്തരം ജില്ലയിലെ അവശേഷിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ നോഡല്‍ ഓഫീസറായി ജില്ലാതല വാട്ടര്‍ ടീം രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
ജില്ലാ കലക്ടറേറ്റിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും കാര്യാലയത്തിലെ ഓരോ ജൂനിയര്‍ സൂപ്രണ്ടുമാര്‍ ഈ ടീമിലെ അംഗങ്ങളാണ്. പെരുമാട്ടി പമ്പ് ഹൗസിലെ മോട്ടോര്‍ പുകഞ്ഞതിനെ തുടര്‍ന്ന് വണ്ടിത്താവളം ഭാഗത്തുണ്ടായ കുടിവെള്ള പ്രശ്‌നം മോട്ടോര്‍ നന്നാക്കി പുനസ്ഥാപിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് വാട്ടര്‍ ടാങ്ക് പരിസരങ്ങളില്‍ കോരയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കിണറുകളില്‍ മലിനജലം കലര്‍ന്നത് പരിഹരിക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്കും വാട്ടര്‍ ക്വാളിറ്റി കണ്‍ട്രാളര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ ശുദ്ധജല പ്രശ്‌നം പരിഹരിക്കാന്‍ 9447514669 (വാട്ടര്‍ അതോറിറ്റി പാലക്കാട് സൂപ്രണ്ടിങ് എഞ്ചിനീയര്‍), 9142021780 (കലക്ടറേറ്റ് ജുനിയര്‍ സൂപ്രണ്ട്), 9447360881 (ഡി.ഡി.പി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്) എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."