ജില്ലാ ആശുപത്രിയില്‍ എക്സറേ യൂനിറ്റ് പണിമുടക്കി: നിര്‍ധന രോഗികള്‍ക്ക് ദുരിതം
വടക്കാഞ്ചേരി: തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിരവധി നിര്‍ധന കുടുംബങ്ങള്‍ ആവശ്യമായ ചികിത്സാ സേവനങ്ങള്‍ ലഭിക്കാതെ ദുരിതത്തില്‍. സ്ഥല സൗകര്യമില്ലായ്മ മൂലം ഇപ്പോള്‍ തന്നെ ദുരിതം പേറുകയാണ് ജനങ്ങള്‍. ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ആരംഭിച്ചെങ്കിലും എല്ലാം പാതി വഴിയില്‍ മുടങ്ങി കിടപ്പാണ്. ഇതോടൊപ്പം അധികൃതരുടെ അനാസ്ഥ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ണമാകുന്നു. എല്ലാം ശരിയാക്കാനെത്തിയവര്‍ ഈ ആശുപത്രിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതി ജനങ്ങള്‍ക്കുണ്ട്. ആശുപത്രിയിലെ എക്സ്റേ യൂനിറ്റ് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. മെഷീന് തകരാറിലായതോടെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നെത്തുന്നവര്‍ എക്സറേ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. രണ്ടാഴ്ച്ച കഴിയാതെ എക്സറേ യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാകില്ല. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതരും തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. സ്വകാര്യ സംരഭകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ അനാസ്ഥയെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."