HOME
DETAILS
MAL
രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സസ്പെന്ഷന് പിന്‍വലിച്ചു
backup
October 06 2020 | 14:10 PM
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. അരുണ, നഴ്സുമാരായ ലീന കുഞ്ചന്‍, രജനി എന്നിവര്‍ക്കെതിരായ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഇന്നലെയാണ് പിന്‍വലിച്ചത്. കൊവിഡ് കാലത്തെ ജോലിഭാരവും ജീവനക്കാരുടെ കുറവും അടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."