ഫീസ് കുടിശ്ശിക കാരണം ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയ കുട്ടികളെ ഇന്ത്യന്‍ സ്കൂള്‍ തിരിച്ചെടുത്തു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ നേരത്തെ ഫീസ് കുടിശ്ശികയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്നും പുറത്താക്കിയ കുട്ടികളെ തിരിച്ചെടുത്തത് തങ്ങളുടെ ശക്തമായ ഇടപെടലിന്‍റെയും പോരാട്ടത്തിന്‍റെയും വിജയമാണെന്ന് യുണൈറ്റഡ് പാരന്‍റ്സ് പാനല്‍ (യു.പി.പി) ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അവകാശപ്പെട്ടു.
കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ കാരണം ഫീസ് കുടിശ്ശിക വരുത്തിയ കുട്ടികളെ ഓണ്‍ ലൈന്‍ ക്ളാസ്സുകളില്‍ നിന്നും പുറത്താക്കിയ സ്കൂള്‍ കമ്മറ്റിയുടെ നടപടിക്കെതിരെ യു.പി.പി നിരന്തരമായ ഇടപെടലാണ് നടത്തിയത്.
വിദൃാഭൃാസ മന്ത്രാലയത്തിലടക്കം നിരവധി തവണ ഇത് സംബന്ധിച്ച് യു.പി.പി പരാതിയും നല്‍കിയിരുന്നു.- ഭാരവാഹികള്‍ അറിയിച്ചു.
യു.പി.പി യുടെ ശക്തമായ ഇടപെടല്‍ കാരണം ബഹ്റൈനിലെ ഇന്തൃന്‍ സമൂഹത്തില്‍ ഇതൊരു ചര്‍ച്ചാ വിഷയമായപ്പോഴാണ് സ്കൂള്‍ അധികൃതര്‍ക്ക് ഇങ്ങിനെ ഒരു തീരുമാനത്തിലെത്തേണ്ടി വന്നത്. ഫീസ് കുടിശ്ശികയുള്ള സാധാരണക്കാരായ കുട്ടികളെ ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ വീണ്ടും പ്രവേശിപ്പിച്ച നടപടിയെ യു.പി.പി സ്വാഗതം ചെയ്യുകയാണെന്നും, ഇതിനായി സഹകരിച്ച മാധൃമസുഹൃത്തുക്കള്‍ക്കും നല്ലവരായ രക്ഷിതാക്കള്‍ക്കും നന്ദി അറിയിക്കുകയാണെന്നും യു.പി.പി നേതാക്കള്‍ അറിയിച്ചു.
ഇന്തൃന്‍ സ്കൂള്‍ രക്ഷിതാക്കള്‍ നേരിടുന്ന നൃായമായ ഏതൊരു പ്രശ്നത്തിനും എന്നും അവരോടൊപ്പം ചേര്‍ന്ന് ഏതറ്റം വരെയും പോകാന്‍ യു .പി.പി പ്രതിഞ്ജാ ബദ്ധമാണെന്ന് ഭാരവാഹികളായ അനില്‍.യു.കെ, ഫ്രാന്‍സിസ് കൈതാരത്ത്, ഹാരിസ് പഴയങ്ങാടി, മോണി ഓടിക്കാതില്‍, ജോണ്‍ ബോസ്കോ, റഫീഖ് അബ്ദുള്ള, ബിജുജോര്‍ജ്ജ്, ഹരീഷ്, എഫ്.എം.ഫൈസല്‍,ജൃോതിഷ് പണിക്കര്‍, അബി തോമസ്, അജി ജോര്‍ജ്ജ്, ഷിജു , ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, ദീപക് മേനോന്‍, ശ്രീധര്‍ തേറമ്പിൽ ,ഡോക്ടര്‍ സുരേഷ് സുബ്രമണ്യം ,ജോൺ ഹെൻറി, അബ്ബാസ് സേഠ്, സുനില്‍ പിള്ള, ജോണ്‍ തരകന്‍, അന്‍വര്‍ ശൂരനാട്, ജമാല്‍ കുറ്റിക്കാട്ടില്‍, അബ്ദുല്‍ സഗീര്‍, മുഹമ്മദ് അലി, റഫീഖ് മുഹറഖ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."