ഒളവറ-വെള്ളാപ്പ് തീരദേശ റോഡ് പ്രവൃത്തിയില്‍ ക്രമക്കേട്; വിജിലന്‍സ് പരിശോധന നടത്തി
തൃക്കരിപ്പൂര്‍: ഒളവറ-വെള്ളാപ്പ് തീരദേശ റോഡ് പ്രവൃത്തിയില്‍ ക്രമക്കേടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. റോഡ് പണിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെണ്ടന്നാണ് വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. രണ്ടണ്ടുകോടി രൂപ ചെലവിലാണ് ഒളവറ മുതല്‍ വെള്ളാപ്പ് വരെ 2.78 കിലോമീറ്റര്‍ റോഡ്, 1.48 കിലോമീറ്റര്‍ ഓവുചാല്‍ എന്നിവ നിര്‍മിച്ചത്. എന്നാല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി രണ്ടു മാസത്തിനകം തന്നെ പൊട്ടിപ്പൊളിഞ്ഞു.
റോഡ് നിര്‍മാണത്തിനായി ചിലയിടങ്ങളില്‍ മുറിച്ചുമാറ്റിയ തെങ്ങിന് കുറ്റികള്‍ നിലനിര്‍ത്തി അതിന് മുകളിലാണ് ടാറിങ് നടത്തിയത്. നിലവില്‍ തെങ്ങിന് കുറ്റികള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടത് വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. മൂന്നു മാസം മുന്‍പ് വിജിലന്‍സ് ആദ്യഘട്ട പരിശോധന നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തുടര്‍ പരിശോധന നടത്തിയത്. കാസര്‍കോട് യൂനിറ്റ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.ടി ജേക്കബ്, എസ്.ഐ സജിമോന്‍, ഓഫിസര്‍ എം. സന്തോഷ് കുമാര്‍, റോഡ് സെക്ഷന്‍ അസി. എന്‍ജിനീയര്‍മാരായ ജോഷി തോമസ്, എം. സുരേഷ് കുമാര്‍, ഓവര്‍സിയര്‍മാരായ പി.വി സുനീഷ്, ഇ. രാജന്, എം.പി സജീവന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് റോഡ് പ്രവൃത്തിയില്‍ അപാകതയുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."