രാജ്ഭവന് മാര്‍ച്ച് വിജയിപ്പിക്കണമെന്ന്
കരുനാഗപ്പള്ളി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിവരുന്ന കര്‍ഷകദ്രോഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 18ന് തിരുവനന്തപുരത്ത് നടത്തുന്ന രാജ്ഭവന് മാര്‍ച്ച് വിജിയിപ്പിക്കുവാന് തീരുമാനിച്ചു. പ്രസ്തുത മാര്‍ച്ചില്‍ കരുനാഗപ്പള്ളി താലൂക്കില്‍ നിന്നും 100 ആളുകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു.
അയത്തില്‍ നജീബ് അധ്യക്ഷനായി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പളളി ചവറ മണ്ഡലം കമ്മിറ്റികള്‍ താലൂക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പറമ്പില്‍ സുബൈര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഭാരവാഹികളായി കിണറുവിള സലാഹുദ്ദീന് പ്രസിഡന്റ്, മജീദ് മാരാരിത്തോട്ടം ജനറല്‍ സെക്രട്ടറി, ഹാരീസ്. എ.എച്ച്.എസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. കാപ്പില്‍ നദീര്‍, ഹാജി, ഷംസുദ്ദീന്, ഹമീദ് സാര്‍, ഷംസുദ്ദീന്കുട്ടി ആശാന്, ഷാജി മാമ്പള്ളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."