അഴിമതിരഹിത കേരളം സൃഷ്ടിക്കാന്‍ വിവരാവകാശനിയമം ഉപയോഗപ്പെടുത്തണം
പാലക്കാട് : അഴിമതി രഹിതമായ കേരളം സൃഷ്ടിക്കാന്‍ വിവരാവകാശനിയമം സമഗ്രവും സാര്‍വ്വത്രികവുമായി ഉപയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വില്‍സണ്‍ എം പോള്‍. പൊതു താത്പര്യം ലക്ഷ്യമാക്കി സാധാരണക്കാരായ ആളുകള്‍ പോലും വിവരാവാകാഷശ നിയമം ഉപരയോഗിക്കുമ്പോഴാണ് ഈ നിയമത്തിന്റെ അന്തസത്ത നിലനില്‍ക്കുന്നത്. വിവരാവകാശത്തിനായുള്ള ദേശീയ ജനകീയ ക്യാംപ് യിന്‍ ( എന്‍ സിപി ആര്‍ ഐ ) പാലക്കാട് നഗരസഭയും സംഘടിപ്പിച്ച അഴിമതി രഹിത കേരളം വിവരാവകാശ നിയമ ബോധവത്ക്കരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത പുലര്‍ത്താന്‍പൊതുവിവരാവകാശ അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത മറുപടിയായി നല്‍കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഫയലുകള്‍ കാണാനില്ലെന്നുംനശിച്ചതായും പറയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഫയലുകള്‍ നശിപ്പിച്ചു കളയുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ക്രിമിനല്‍കേസുകളുള്‍പ്പെടെയുള്ളനടപടി സീകരിക്കും.പതിനായിരത്തോളം വിവരാവകാശ അപ്പീല്‍അപേക്ഷകള്‍ കെട്ടികിടക്കുകയാണ്.കമ്മീഷനില്‍ പരമാവധി അപ്പില്‍ അപേക്ഷകളില്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിവരാവകാശ അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴി സ്വീകരിക്കാനും മറുപടി നല്‍കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രമീളാശശിധരന്‍ അധ്യക്ഷത വഹിച്ചു. എന്‍ സി പി ആര്‍ ഐ ചീഫ് കോഡിനേററ്റര്‍ എബി ജേര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോര്‍ഡിനേറ്റര്‍ പുതുശേരി ശ്രീനിവാസന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."