കോഴി കള്ളക്കടത്ത്: അഞ്ചുമാസത്തില്‍ പൊലിസ് നികുതിയിനത്തില്‍ പിരിച്ചത് 23 ലക്ഷത്തിലധികം രൂപ
വണ്ടിത്താവളം: തമിഴ്‌നാട്ടില്‍ നിന്നും നികുതി അടയ്ക്കാതെ കടത്താന്‍ ശ്രമിച്ച കോഴിക്കടത്തുകാരില്‍ നിന്നും പലചരക്ക് കടത്തുമായും ചേര്‍ന്ന് 2304475 രൂപ അഞ്ചുമാസത്തിനുള്ളില്‍ പൊലിസ് പിഴയടപ്പിച്ചു. തമിഴ്‌നാടും കേരളവും അതിര്‍ത്തി പങ്കിടുന്ന മീനാക്ഷിപുരം ചെക്‌പോസ്റ്റിനും പരിസര ഗ്രാമങ്ങളിലൂടെയും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ പാലക്കാട് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സ്‌പെഷല്‍ സ്‌ക്വാഡ് രൂപികരിച്ചിരിന്നു. ഈ സ്‌ക്വാഡിന്റെയും മീനാക്ഷിപുരം പൊലിസിന്റെയും നേതൃത്തത്തില്‍ നടത്തിയ ശക്ത്തമായ ഇടപെടലിലൂടെയാണ് നികുതി വെട്ടിപ്പുകാരെ പിടികൂടിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച 19 പലചരക്ക്കടത്ത് കേസ്സില്‍നിന്നും 296920 രൂപയും, 61 കോഴിക്കടത്ത് കേസ്സില്‍നിന്നും 2007555 രൂപയും ചേര്‍ന്നത്ത് 2304475 രൂപയാണ് പിഴയായി സര്‍ക്കാറിലേക്ക് അടപ്പിച്ചത്. മോട്ടോര്‍ സൈക്കിളിലും, ചരക്ക് ഓട്ടോകളിലും, ടാറ്റ പിക്കപ്പിലുമായി ജീവനുള്ള കോഴികളെയും വെല്ലവും പടക്കവും പലവക ധാന്യങ്ങളും കടത്താന്‍ ശ്രമിച്ചതാണ് പൊലിസ് പിടിച്ച് നികുതി ഈടാക്കിയത്.
കഴിഞ്ഞ ദിവസം ടാറ്റ പിക്കപ്പില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1600 കിലോ കോഴിവണ്ടിക്കാരില്‍ നിന്നും 122960 രൂപ പിഴയായി ചുമത്തി. തമിഴ്‌നാട്ടില്‍ നിന്നും കൊടുവയൂരിലെക്ക് പോകുകയായിരുന്ന കൊഴിവണ്ടിയെ കന്നിമാരി നെല്ലിമേട്ടില്‍ വെച്ചാണ് പിടികൂടിയത്. കൊടുവായൂരും തത്തമംഗലവുമാണ് ഇത്തരം നികുതി വെട്ടിപ്പ് സംഘത്തിന്റെ വ്യാപാര കേന്ദ്രങ്ങള്‍. എസ്.ഐ ശ്യാംകുമാറും എ.എസ്.ഐ കൃഷ്ണന്‍കുട്ടിയും സീനിയര്‍ പൊലിസ് ഓഫിസ്സാര്‍മാരായ ജയപ്രസാദ്, പ്രിന്‍സ് എന്നിവരുടെ നേതൃത്തത്തില്‍ എസ്.പി. സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഉടുവഴികളിലൂടെ അനതിക്രിതമായി കടത്തുന്ന വാഹനങ്ങളെ പരിശോധിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയാല്‍ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്ന് മീനാക്ഷിപുരം എസ്.ഐ ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടു. നികുതി പിരിക്കുന്ന ചെക് പോസ്റ്റുകളില്‍ രാത്രിയും പ്രവര്‍ത്തിക്കുന്ന നീരിഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വിവിധ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. സുരക്ഷിതമായി സര്‍ക്കാരിലേക്ക് നികുതി പിരിക്കുന്നവര്‍ക്ക് പലപ്പോഴും വെള്ളത്തിനും വെളിച്ചത്തിനും പരിസരവാസികളെ ആശ്രയിക്കേണ്ട ഗതികേട് ഇന്നും ഇവിടെ നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."