HOME
DETAILS
MAL
'പുഴുവരിച്ചത് പറയുന്നവരുടെ മനസ്' ഐ.എം.എക്കെതിരേ മുഖ്യമന്ത്രി
backup
October 07 2020 | 01:10 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കില്‍ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും. വിദഗ്ധര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്ന് അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വയമേവ വിദഗ്ധരാണെന്ന് ധരിച്ച് നില്ക്കുന്ന ആരെയെങ്കിലും തങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇനി ഇങ്ങനെയൊരു വിദഗ്ധനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു പരിഗണിക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."