നവകേരളം: സൈക്കിള്‍ കാംപയിന്‍ നാളെ
കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ 10 മുതല്‍ 15 വരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സൈക്കിള്‍ കാംപയിന്‍ നാളെ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ക്ക് ഇതില്‍ മുഴുവനായോ ഭാഗികമായോ പങ്കുചേരാം. കണ്ണൂരില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെളളൂര്‍ വരെയും മാഹിയില്‍ നിന്ന് തിരികെ കണ്ണൂര്‍ വരെയും എത്തിച്ചു നല്‍കും. രാവിലെ 8.30ന് കരിവെള്ളൂരില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കരിവെളളൂര്‍ പഞ്ചായത്ത് ഓഫിസ്, കോത്തായിമുക്ക് വഴി എടാട്ട് എത്തിച്ചേരും. പിന്നീട് പിലാത്തറ സര്‍ക്കിള്‍ വഴി 10ന് പഴയങ്ങാടിയും തുടര്‍ന്ന് ചെറുകുന്ന് പഞ്ചായത്ത് ഓഫിസ്, കണ്ണപുരം പഞ്ചായത്ത് ഓഫിസ്, ഇരിണാവ് കുളം, പാപ്പിനിശ്ശേരി വെസ്റ്റ്, വളപട്ടണം പാലം, വനിതാ കോളജ് വഴി 12ന് കാല്‍ടെക്‌സ് ജങ്ഷനിലെത്തും. ചാല, എടക്കാട്, വഴി 3ന് മുഴപ്പിലങ്ങാട് എത്തും. മീത്തലെപ്പീടിക, സഹകരണ ആശുപത്രി വഴി 4.30ന് തലശ്ശേരി കോട്ട വഴി മാഹി പാലത്തില്‍ സമാപിക്കും. എടാട്ട്, പഴയങ്ങാടി, കാല്‍ടെക്‌സ് ജങ്ഷന്‍ മുഴപ്പിലങ്ങാട്, തലശ്ശേരി കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രി കെ.കെ ശൈലജ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ പി.കെ ശ്രീമതി, പി. കരുണാകരന്‍, എം.എല്‍.എമാര്‍, പങ്കെടുക്കും. രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും താല്‍പര്യമുളള എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദ് അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9497564545, 9497524545.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."