HOME
DETAILS
MAL
കൊവിഡ് പ്രോട്ടോകോള്‍ ശക്തമാക്കും: മുഖ്യമന്ത്രി
backup
October 07 2020 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പൊതുസ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബ്രേക്ക് ദ ചെയിന്‍ ചലഞ്ച് ശക്തമായി തുടരണമെന്നും ജാഗ്രതക്കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജാഗ്രതക്കുറവ് സമൂഹത്തില്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേസ് പെര്‍ മില്യണ്‍ കഴിഞ്ഞ ആഴ്ച വര്‍ധിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനുമുന്‍പ് തിയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് എത്തുന്നതിനു നിരോധനമില്ല. കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷാ കേന്ദ്രത്തിനു സമീപത്തു നില്‍ക്കാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."