കിന്‍ഫ്രയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ജനകീയ പ്രതിഷേധം
കഠിനംകുളം: ഭൂഗര്‍ഭ ജലചൂഷണത്തിനും പാഴ്ജല സംസ്‌കരണത്തിലെ അലംഭാവത്തിനുമെതിരെ ജനം സംഘടിച്ചതോടെ തുമ്പ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്നലെ രാവിലെ ആറു മണിയോടെ തുമ്പ കിന്‍ഫ്രാ സംയുക്ത സമരസമിതിയുടെയും തുമ്പ ഇടവകയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ കിന്‍ഫ്രാ പാര്‍ക്കിന്റെ പ്രധാന കവാടം ഉപരോധിച്ച് കൊണ്ടായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്.
ഇതോടെ രാവിലെ മുതല്‍ ഇവിടെ എത്തിയ ജീവനക്കാര്‍ക്ക് പാര്‍ക്കിനുള്ളിലേക്ക് കടക്കാനായില്ല. പാര്‍ക്കിനുള്ളിലെ വിവിധ വ്യവസായശാലകള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായെത്തിയ ലോറികള്‍ക്കും പാര്‍ക്കിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പാര്‍ക്കിനുള്ളില്‍ നിന്നും ഉല്‍പന്നങ്ങളുമായി ചരക്കു വാഹനങ്ങള്‍ക്ക് പുറത്തിറങ്ങാനും കഴിഞ്ഞില്ല. മെഡിക്കള്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രിയിലേക്ക് കിന്‍ഫ്രയില്‍ നിന്നും പോകേണ്ട ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണവും താറുമാറായി.
ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്ന കിന്‍ഫ്രക്ക് ഉള്ളിലുള്ള നാല് ഭീമന്‍ കിണറുകളിലെ പമ്പിങ് അവസാനിപ്പിച്ച് അവ മണ്ണിട്ട് മൂടുക ,പാഴ്ജല സംസ്‌കരണ സംവിധാനം കാര്യക്ഷമമാക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാര്‍ക്കിനുളളിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും അടിയന്തിരമായി അടച്ച് പൂട്ടുക, അനധികൃതമായി പ്രവര്‍ത്തിക്കുന്ന വരുണ കുപ്പിവെള്ള കമ്പനി അടച്ച് പൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കിന്‍ഫ്രയില്‍ നടക്കുന്ന ഭൂഗര്‍ഭ ജലചൂഷണത്തിനെതിരേ പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ സമരം തുടങ്ങിയെങ്കിലും നാളിതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതിഷേധത്തിനാണ് ഇന്നലെ ഇവിടം സാക്ഷ്യം വഹിച്ചത്. വൈകിട്ട് ആറ് മണിയോടെ ഉപരോധം അവസാനിപ്പിക്കാനായിരുന്നു സമരക്കാരുടെ തീരുമാനമെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ലഭിക്കാതെ വന്നതോടെ രാപകല്‍ സമരത്തിലേക്കും നിരാഹാരത്തിലേക്കും കടക്കാന്‍ സമരക്കാര്‍ തയാറെടുത്തു. ഇതിനിടെ എ.ഡി.എം സംഭവ സ്ഥലത്തേക്ക് അയച്ച ഡെപൂട്ടി തഹസീല്‍ദാര്‍ ഹരിഹരന്‍ നായര്‍ സമര പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രാത്രിയോടെ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. വരുണ കുപ്പിവെള്ള കമ്പനി നാളെ വരെ പ്രവര്‍ത്തിപ്പിക്കില്ലെന്ന് അറിയിച്ച സബ്കലക്ടര്‍ നാളെ തന്നെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു. മലിനീകരണ പ്രശ്‌നങ്ങളും മറ്റും നാളെ വൈകുന്നേരം നാല് മണിക്ക് കലക്ടറേറ്റില്‍ സമരക്കാരുമായും കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ മറ്റ് കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തി തീരുമാനിക്കാമെന്നും സബ് കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌രാത്രി എട്ടരയോടു കൂടി സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."