മാനന്തവാടി-തലശേരി റോഡിന്റെ ശോച്യാവസ്ഥ: 12ന് പേര്യയില്‍ വാഹനം തടയും
മാനന്തവാടി: തലശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരേ സി.പി.എം പേര്യ ലോക്കല്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഈമാസം 12ന് പേര്യയില്‍ വലിയ വാഹനങ്ങള്‍ തടയുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാനന്തവാടി തലശേരി റോഡില്‍ തലപ്പുഴ തവിഞ്ഞാല്‍ 44 കഴിഞ്ഞാല്‍ റോഡ് പാടെ തകര്‍ന്ന നിലയിലാണ്. ഇതോടെ റോഡില്‍ ഗതാഗത തടസവും രൂക്ഷമാണ്.
മാനന്തവാടി മുതല്‍ ചന്ദനതോട് വരെ 25 കോടി രൂപയുടെ പ്രവൃത്തികളാണ് ടെണ്ടര്‍ ചെയ്തത്. ആദ്യം കാസര്‍കോട് ആസ്ഥാനമായുള്ള കോണ്‍കോട് കമ്പനിയായിരുന്നു കരാര്‍ എടുത്തിരുന്നത്.
ഇവര്‍ പ്രവൃത്തികള്‍ പാതി വഴിയിലാക്കുകയും പന്ത്രണ്ടര കോടി രൂപയോളം ബില്‍ തുക മാറ്റിയെടുക്കയും പിന്നീട് പണി ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് മറ്റൊരു കമ്പനി പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നെങ്കിലും റോഡ് പ്രവൃത്തി ഒച്ചിഴയും വേഗത്തിലായിരുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എം സമരത്തിനൊരുങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം നേതാക്കളായ ടി.കെ അയ്യപ്പന്, കെ.എം ഫ്രാന്‍സീസ്, എ. സാബിത്ത്, സി.ടി പ്രേംജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."