HOME
DETAILS
MAL
എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയെ അറസ്റ്റ് ചെയ്യണം: ബി.ജെ.പി
backup
May 08 2017 | 19:05 PM
കോട്ടയം: അയ്മനത്തെ വീടാക്രമണകേസില്‍ എസ്.എഫ്.ഐ ജില്ല സെക്രട്ടറി റിജേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. ജില്ല പ്രസിഡന്റ് എന്‍ ഹരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്.
ആര്.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് വ്യക്തമാക്കണം.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനും കോടതിയിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, സെക്രട്ടറി സി.എന്‍ സുഭാഷ്, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കെ.ജി ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."