ശ്രീലങ്കയില്‍ പ്രയോഗിച്ചത് 'സാത്താന്റെ അമ്മ ബോംബ് '
ശ്രീലങ്കന്‍ ഭീകരാക്രമണം നടന്നിട്ട് ഒരു മാസമായ ഇന്നലെ കത്തോലിക്കാ വിദ്യാലയങ്ങള്‍ തുറന്നു
കൊളംബോ: ഏപ്രില്‍ 21ന് ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐ.എസിന്റെ ഇഷ്ടയിനമായ സാത്താന്റെ അമ്മ ബോംബും പ്രയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത് സ്‌ഫോടനത്തിനു പിന്നിലെ വിദേശബന്ധത്തെയാണ് കാണിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നടന്ന സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ബോംബുകള്‍ ഐ.എസിന്റെ വിദഗ്ധരുടെ സഹായത്തോടെ ഉണ്ടാക്കിയതാണ്. ട്രൈ അസിറ്റോണ്‍ ട്രൈ പെറോക്‌സൈഡ്(ടി.എ.ടി.പി) സ്‌ഫോടകവസ്തുവാണ് ഇതിനുപയോഗിച്ചത്. അത്ര സ്ഥിരതയുള്ളതല്ലെങ്കിലും എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന മിശ്രിതമാണിത്. ഐ.എസ് ഭീകരര്‍ ഇതിനെ സാത്താന്റെ അമ്മ എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്.
2015ല്‍ പാരിസില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലും ഇന്തോനേഷ്യയില്‍ ഒരുവര്‍ഷം മുമ്പ് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ആക്രമണങ്ങളിലും ഇത് ഉപയോഗിച്ചിരുന്നതായി വിദഗ്ധര്‍ പറയുന്നു. ശ്രീലങ്കയിലെ ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും 258 പേരുടെ ജീവനെടുത്ത ആക്രമണത്തിന് എത്രത്തോളം വിദേശസഹായം ലഭിച്ചു എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമല്ല.
ടി.എ.ടി.പി ഉണ്ടാക്കാനുള്ള രാസവസ്തുക്കളും വളവും എളുപ്പത്തില്‍ ലഭിക്കുന്നവയാണ്. ചാവേറുകളായി പൊട്ടിത്തെറിച്ച നാഷനല്‍ തൗഹീദ് ജമാഅത്ത് ഭീകരര്‍ക്ക് സ്‌ഫോടകവസ്തു കൂട്ടിയോജിപ്പിക്കാന്‍ വിദേശസഹായം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. തമിഴ്പുലികള്‍ ഉപയോഗിച്ചിരുന്ന സി-4 ആണ് ഉപയോഗിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ അതിനെക്കാള്‍ സ്‌ഫോടകശേഷിയുള്ള ടി.എ.ടി.പിയാണ് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ജനുവരിയില്‍ ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് കണ്ടെടുത്ത 100 കിലോ സ്‌ഫോടകവസ്തു ടി.എ.ടി.പി ആയിരുന്നുവെന്ന് പൊലിസ് ഉറപ്പാക്കി. ബോംബിന്റെ സാങ്കേതികവിദ്യ കൈമാറാന്‍ പ്രദേശവാസികളായ ചാവേറുകളും വിദേശഭീകരരും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടുണ്ടാവുമെന്നും പൊലിസ് കരുതുന്നു.
അന്വേഷണത്തിന് യു.എസിലെ എഫ്.ബി.ഐയും ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഇന്ത്യ തുടങ്ങി എട്ടു രാജ്യങ്ങളും ഫോറന്‍സിക്, സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. അതിനിടെ ശ്രീലങ്കന്‍ ഭീകരാക്രമണം നടന്നിട്ട് ഒരു മാസം പിന്നിട്ട ഇന്നലെ കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ രാജ്യത്തെ കത്തോലിക്കാ വിദ്യാലയങ്ങള്‍ തുറന്നു. ഏപ്രില്‍ 21ലെ ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ തുറക്കുന്നത്. അതേസമയം പ്രൈമറി ക്ലാസുകള്‍ക്ക് അടുത്തയാഴ്ച മുതലെ അധ്യയനം തുടങ്ങുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."